
തൃശൂര്‍/ പള്‍സര്‍ സുനിയും ദിലീപുമുള്ള ചിത്രത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്നും, ഇക്കാര്യത്തിൽ മുൻ ഡി ജി പി ശ്രീലേഖ പറഞ്ഞതിനെ തള്ളിയും ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍. തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള പള്‍സര്‍ സുനിയുടെ ചിത്രം പകര്‍ത്തിയത്. ഇക്കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ പറയുന്നത് അടിസ്ഥാനമില്ലാത്തതാണെന്നും ബിദില്‍ പറഞ്ഞിട്ടുണ്ട്. ദിലീപിനു പുറകിലായി പൾസർ സുനി നിൽക്കുന്നതായിരുന്നു ആ ചിത്രം. പൾസർ സുനിയും ദിലീപുമൊത്തുള്ള ചിത്രം വ്യാജമല്ലെന്നും കോടതിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു.
ഈ കേസിലെ സാക്ഷി കൂടിയായിരുന്ന ബിദില്‍, പുഴയ്ക്കല്‍ ടെന്നീസ് ക്ലബ്ബില്‍ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് സെല്‍ഫിയെടുത്തത്. ഈ ചിത്രം താന്‍ എഡിറ്റ് ചെയ്തിട്ടില്ല. അതിന്റെ പുറകില്‍ നില്‍ക്കുന്ന ആള്‍ പള്‍സര്‍ സുനിയാണെന്ന കാര്യം ഇപ്പോഴും അറിയില്ല. ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈംബ്രാഞ്ചിന് നല്‍ക്കുകയായിരുന്നു.
‘ബാറിലെ ജീവനക്കാരായിരുന്നു ഞങ്ങൾ. സിനിമാ ഷൂട്ടിങ്ങിനിടെ ദിലീപിന്റെ അടുത്ത് പോയി ഫോട്ടോയെടുത്തു. ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോയുണ്ടോയെന്ന് സിഐ വന്നു ചോദിച്ചപ്പോൾ കാണിച്ചുകൊടുത്തു. അന്ന് ഫെയ്സ്ബുക്കിലും വാട്സാപ്പി ലും ഈ ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അവ സുഹൃത്തുക്കളെയും കാണിച്ചിരുന്നു. ഫോണിലാണ് ഫോട്ടൊയെടുത്തത്. ഫോട്ടോയിൽ ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ഫോട്ടോയിൽ ദിലീപിന്റെ പുറകിൽ നിന്നത് പൾസർ സുനിയാണെന്ന് അറിയില്ലായി രുന്നു. ഇതുസംബന്ധിച്ച് മൊഴി നൽകിയിരുന്നു. – ബിദിൽ പറഞ്ഞിരിക്കുന്നു.
ഈ ചിത്രം മാര്‍ഫ് ചെയ്യേണ്ട ഒരു ആവശ്യം തനിക്കില്ല. എടുത്ത ഉടനെ തന്നെ താന്‍ ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത തായും ബിദില്‍ പറയുന്നു ഫോട്ടോയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിദില്‍ പറഞ്ഞു.
ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതെന്നായിരുന്നു മുന്‍ ഡിജിപി ശ്രീലേഖ ആരോപിച്ചിരുന്നത്. ഇക്കാര്യം തന്നോട് പറഞ്ഞത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ശ്രീലേഖയുടെ ആരോപണം ബിദില്‍ പറഞ്ഞതനുസരിച്ച് പച്ച നുണയാണെന്നാണ് കരുതേണ്ടത്.