‘നടിമാരെക്കാൾ കൂടുതൽ നിങ്ങൾ ആണുങ്ങളെയാണല്ലോ ഉമ്മവെക്കാറ്’

ഹിറ്റായി മാറിയിരിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ നായിക ഗായത്രി ശങ്കർ താരപകിട്ടിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ പറഞ്ഞ ചുംബന പ്രശ്‍നം ഇപ്പോൾ ചർച്ചയായിരിക്കുകായാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം തിയേറ്ററികളി ലെത്തുന്നത്. വമ്പൻ ഹിറ്റായ ചിത്രം ഒടിടിയിലും എത്തിക്കഴിഞ്ഞു. ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ് താരപകിട്ടിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ എത്തിയത്.

മലയാള സിനിമാ ഇൻഡസ്ട്രിയുടെ പ്രത്യേകതകളും ന്നാ താൻ കേസ് കൊ‌ട് ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ആണ് താരം ആദ്യം പങ്കുവെച്ചത്. സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ പരിപാടിയിൽ ഒട്ടേറെ ചിത്രങ്ങളിൽ സഹതാരമായ തമിഴ് നടൻ വിജയ് സേതുപതിയുമായി ബന്ധപ്പെട്ട് രസമുള്ള ഒരനുഭവമാണ് പങ്കുവെച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതിയും ഗായത്രിയും ഒരു ഗ്രാമത്തിലെത്തി. അതിനിടെ ചിത്രീകരണത്തെക്കുറിച്ചറിഞ്ഞ് ജനം കൂടാൻ തുടങ്ങി. പിന്നാലെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാർ ദൃശ്യങ്ങൾ പക‌ർത്താനും പങ്കുവെക്കാനും തുടങ്ങി.

ഇത് കാണുന്ന വിജയ് സേതുപതി അങ്ങനെ ചെയ്യരുതെന്ന് അഭ്യർത്ഥിച്ചു. എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കാമെന്ന് വിജയ് സേതുപതി സമ്മതിച്ചു. പിന്നീട് ഗായത്രി കണ്ടത് വിജയ് സേതുപതിയുടെ ക്യാരവാന് മുന്നിൽ നീണ്ട ക്യൂവായിരുന്നു. അതിനിടെ ഒരു ആരാധകനെ ഉമ്മവച്ച് വിജയ് സേതുപതി  ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇത് കണ്ടു മറ്റെല്ലാവർക്കും അത് പോലെ ഉമ്മ വേണമെന്നായി. ഇതുകണ്ട ഗായത്രി ‘നിങ്ങൾ നടിമാരെക്കാൾ ആണുങ്ങളെയാണല്ലോ സഹായിക്കുന്നതെന്ന്’ കളിയാക്കുകയായിരുന്നു.