പ്രേമം ഇല്ലെങ്കിൽ ഒരു രസവും ഇല്ല, ഇപ്പൊൾ ഒരു പ്രേമത്തിൽ കുടുങ്ങി കിടക്കുകയാണ്- ശ്രീലക്ഷ്മി അറക്കൽ

പ്രണയത്തെക്കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രേമം ഇല്ലെങ്കിൽ ഒരു രസവും ഇല്ല, ഇപ്പൊൾ ഒരു പ്രേമത്തിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ, നാലാമത്തെ പ്രേമം,ആരും ഇൻബോക്സിൽ മെസ്സേജ് അയക്കണ്ടാ, ഞാൻ ഒരു സമയത്ത് ഒരാളെ പ്രേമിക്കൂവെന്നാണ് ശ്രീലക്ഷ്മി കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

പ്രേമം എന്ന സംഗതി മാത്രമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.എല്ലാ പ്രേമം നടക്കുമ്പോഴും ഞാൻ വിചാരിക്കും ഇതാണ് എൻ്റെ ലാസ്റ്റ് പ്രേമം എന്ന്. പ്രേമത്തിന് വേണ്ടി 1000% effort ഇടുക. അത് എൻ്റെ weakness ആണ്. അതുകൊണ്ട് പ്രേമം പൊട്ടുമ്പോൾ ഒക്കെ ഞാൻ ദുഃഖിക്കുന്നു.കരഞ്ഞുകൊണ്ട് 2,3 മാസം നടക്കുന്നു.ഞാൻ ഇതുവരെ 3 പേരെ പ്രേമിച്ചു. 2 പേര് അവരുടെ സമയം ആയപ്പോൾ ഓരോരോ പെണ്ണിനെ കെട്ടി പോയി. ഒരാള് വേറെ ഒരു പെണ്ണിനെ കെട്ടാൻ പോകുന്നു എന്ന് പറഞ്ഞു പോയി.ഞാൻ അതിൽ 2 പേരോട് കെഞ്ചി.” അയ്യോ എന്നെ ഒറ്റയടിക്ക് ഒഴുവാക്കല്ലേ…കൊറച്ച് സമയം നിന്നിട്ട് പോ ” എന്ന്. 2 പേരും കേട്ടില്ല. അവരോട് എനിക്ക് വെറുപ്പോ ദേഷ്യമോ ഒന്നും ഇല്ല.ഒരാള് എന്നെപ്പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തി. അങ്ങനെ ഒരു കൂട്ടുകാരി ( ഇപ്പൊൾ ശത്രു) കൂടെ ഉൾപ്പെട്ടു അതും separate ആയി. എനിക്ക് അയാളോട് ഒരു ദേഷ്യവും ഇല്ല.

കാരണം പ്രേമിക്കുന്ന സമയത്ത് ഇവരൊക്കെ എനിക്ക് സന്തോഷം തന്നവർ ആണ്. ഞാൻ എന്തിന് അവരെ വെറുക്കണം?അതൊക്കെ ഓരോരോ ആൾക്കാരുടെ സാഹചര്യങ്ങൾ.ഓരോ heart ബ്രേക്കും നമ്മളെ കൂടുതല് സ്ട്രോങ്ങ് ആക്കുമായിരിക്കാം. എനിക്ക് അറിഞ്ഞുടാ.ഓരോ relation വരുമ്പോഴും ഇത് ലൈഫ് ലോങ് റിലേഷൻ ആകണമെ എന്ന് ഞാൻ ആഗ്രഹിക്കും. But പ്രതീക്ഷിക്കരുത്. കാരണം മിനിമം 2 കൊല്ലം എങ്കിലും പോക്കുമായിരിക്കും എന്ന റിയാലിറ്റി ഉൾക്കൊണ്ട് പ്രേമിക്കാൻ ഇതിന് മുൻപുള്ള അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു.
പ്രേമം ഒഴിവാക്കിയാൽ പിന്നെ അയാളെ തിരിച്ച് പ്രേമിക്കാൻ പറ്റില്ല. അത് എന്തോ അങ്ങനെ ആണ്. വേറെ പ്രേമം സെറ്റ് ആകും വരെ കഴിഞ്ഞ പ്രേമത്തിൻ്റെ ഓർമകൾ എന്നെ വേട്ടയാടും. പ്രേമം ഇല്ലെങ്കിൽ ഒരു രസവും ഇല്ല.

ഇപ്പൊൾ ഒരു പ്രേമത്തിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ.നാലാമത്തെ പ്രേമം.എൻ്റെ സ്റ്റുഡൻ്റ്സ് ഒക്കെ പറയുന്നത് 26 വയസ്സിൻ്റെ ഇടയിൽ 4 പ്രേമം എന്നത് വളരെ മോശം ആണ് എന്നാണ്.ഒരു 20 പ്രേമം എങ്കിലും വേണമായിരുന്നു പോലും. നിലവിൽ ഉള്ള പ്രേമത്തിൽ നിന്ന് ഒരിക്കലും കര കയറരുത് എന്നാണ് എൻ്റെ ആഗ്രഹം. But reality ഈ പ്രേമവും പൊളിയുമായിരിക്കും എന്നതാണ്. പ്രേമം ആണ് ഈ ലോകത്തെ ഏറ്റവും കിടിലൻ ഫീലിംഗ്. അത് അനുഭവിക്കുന്നവർ ഭാഗ്യം ഉളളവർ. എല്ലാവർക്കും സത്യസന്ധമായ പ്രേമം കിട്ടട്ടെ…

But അത് ജീവിതകാലം മൊത്തം നില നിൽക്കുമെന്ന് ഉള്ളത് ; എൻ്റെ അനുഭവത്തിൽ പറഞ്ഞാല് ദുരാഗ്രഹം മാത്രമാണ്.ലാസ്റ്റ് but not least : ആരും ഇൻബോക്സിൽ msg അയക്കണ്ടാ.. ഞാൻ ഒരു സമയത്ത് ഒരാളെ പ്രേമിക്കൂ…ഇപ്പൊൾ ഒരാളിൽ കുടുങ്ങി കിടക്കുന്നൂ ഞാൻ.എല്ലാ പ്രേമവും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതാണ്. അതുകൊണ്ട് ഇങ്ങോട്ട് പ്രേമവും ആയി വരുന്ന ആരെയും accept ചെയ്യില്ല.. ഇതൊക്കെ ഇപ്പൊൾ പറയാൻ കാരണം ഹൈ കോടതി പറഞ്ഞ പരാമർശം ഓർത്തത് ആണ്. പ്രേമം നഷ്ടപ്പെട്ടാൽ പിന്നെ പിരിയുന്നത് ആണ് നല്ലത് , അത് കല്യാണം ആണെങ്കിലും ലിവിംഗ് ടുഗദർ ആണെങ്കിലും.