തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം. യുവാവ് മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടില്‍ കണ്ണനാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

മെഡിക്കല്‍ കോളേജിലെ പഴയ എംആര്‍ഐ സ്‌കാനിങ് കേന്ദ്രത്തിനടത്താണ് തൂങ്ങിമരിത്ത നിലയില്‍ കണ്ടെത്തിയത്. മരിച്ച കണ്ണന്റെ പിതാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നിരുന്നു. കണ്ണന്‍ രോഗിയോ കൂട്ടിരിപ്പുകാരനോ അല്ലെനവ്‌ന് പോലീസ് പറയുന്നു.