യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കി, യുവാവ് പോലീസ് പിടിയില്‍

അടിമാലി. യുവതിയെ പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് നല്‍കിയ കേസില്‍ യുവാവ് പോലീസ് പിടിയില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതി ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചതായിട്ടാണ് പരാതി.

യുവതിയും പ്രതിയും തമ്മില്‍ പരിചയപ്പെടുന്നത് ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സമയത്താണ്. പിന്നീട് മൊബൈല്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു. തുടര്‍ന്ന് യുവതിയെ അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തി. പ്രതി പിന്നീടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

ഇതോടെയാണ് പ്രതി ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിമാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.