16-കാരനായ പാക് ഭീകരൻ അതിർത്തി രക്ഷാ സേനയുടെ പിടിയിൽ, നുഴഞ്ഞു കയറാൻ ശ്രമം

അമൃത്സർ : പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 16-കാരനായ പാക് ഭീകരൻ ബിഎസ്എഫ് പിടിയിൽ. പഞ്ചാബിലെ തരൺ തരാൺ ജില്ലയിലെ അതിർത്തിയിൽ നിന്ന് 16-കാരനായ പാക് ഭീകരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും 100 രൂപയുടെ നോട്ട് കെട്ടുകളും കണ്ടെടുത്തു.

പ്രദേശത്തെ കുറിച്ച് അറിയാമെന്നും നാളുകളായി നുഴഞ്ഞു കയറാൻ പദ്ധതിയിടുകയായിരുന്നുവെന്നും 16-കാരൻ സമ്മതിച്ചു. ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിൽ അന്ന് ഭീകരനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിക്കൊടുത്ത വിദേശ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് മീററ്റിൽ അറസ്റ്റ് ചെയ്‌തു. 2021 മുതൽ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സത്യേന്ദ്ര സിവാൽ (27) ആണ് അറസ്റ്റിലായത്.

ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിലെ ഷാമഹിയുദ്ദീൻപൂർ സ്വദേശിയാണ് ഇയാൾ. പാക് ചാര ഏജൻസിയായ ഐ. എസ്. ഐയിൽ നിന്ന് പണം വാങ്ങി ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യവിവരങ്ങളും സൈനിക തന്ത്രങ്ങളും ദൈനംദിന പ്രവർത്തനങ്ങളും ചോർത്തി നൽകിയെന്നാണ് ആരോപണം.

ഐ. എസ്. ഐ ഇന്ത്യൻ വിദേശ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരെ പണം നൽകി സ്വാധീനിച്ച് സൈനിക രഹസ്യങ്ങൾ ചോർത്തുന്നതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ട് കിട്ടിയിരുന്നതായി യു. പി. ഭീകര വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയാണ് സത്യേന്ദ സിവാൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി സ്ഥിരീകരിച്ചത്. വ്യക്തമായ തെളിവുകളും ശേഖരിച്ച ശേഷമാണ് അറസ്റ്റ്. മീററ്റിലെ എ. ടി. എസ് ഓഫീസിൽ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ മറുപടികൾ തൃപ്തികരമായിരുന്നില്ല