വിവാഹശേഷമുള്ള ആദ്യ സന്തോഷം പങ്കുവെച്ച് ദുർ​ഗ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ്ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ദുർഗ മലയാള സിനിമയിൽ എത്തുന്നത്. അടുത്തിടെയാണ് താരം വിവാഹിതയായത്. കാമുകൻ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോളിതാ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

ഇപ്പോഴിതാ വിവാഹ ശേഷം പുതിയ വീട്ടിലേക്കു മാറിയതിന്റെ വിശേഷം പങ്കിടുകയാണ് ദുർഗ്ഗ. ഭർത്താവുമൊത്ത് പുതിയ വീട്ടിൽ പാലുകാച്ചുന്ന വീഡിയോയാണ് ദുർഗ്ഗ പങ്കുവെച്ചിരിക്കുന്നത്. മിസ് ദുർഗ്ഗ കൃഷ്ണയിൽ നിന്നും മിസിസ് ദുർഗ്ഗ കൃഷ്ണ അർജുനായുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി എന്നെന്നും അതാവും എന്നും ദുർഗ്ഗ വീഡിയോയിൽ കുറിക്കുന്നു. വളരെ രസകരമായ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ദുർഗ്ഗയും അർജുനും പോസ്റ്റ് ചെയ്തിരുന്നു.

അഭിനേതാവ് മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗ. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.