നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗസര്‍വ്വകശാലയില്‍ ബികോമിന് പഠിച്ചിട്ടില്ല, പി എം ആര്‍ഷോ പറഞ്ഞത് പച്ച കള്ളം

നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗസര്‍വ്വകശാലയില്‍ ബികോമിന് പഠിച്ചിട്ടില്ലന്ന് കലിംഗ സര്‍വ്വകലാശാല രജിസ്ട്രാർ. സര്‍വ്വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധിയാണ് ഈ വിവരം അറിയിച്ചിട്ടുള്ളത്. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് താന്‍ പറയുന്നതെന്നും രജിസ്ട്രാര്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വകലാശാലയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയ നിഖില്‍ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വ്വകലാശാല രജിസ്ടാര്‍ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞിരിക്കുകയാണ്.

സര്‍വ്വകലാശാല രജിസ്ട്രാറുടെ വെളിപ്പെടുത്തലോടെ നിഖില്‍ തോമസും എസ് എഫ് ഐയും ഒരു പോലെ വെട്ടിലാഎന്ന് മാത്രമല്ല, ഇത് സംബന്ധിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞത് പച്ചക്കളവാണെന്നു വ്യക്തമായി.തിങ്കളാഴ്ച രാവിലെ പത്ര സമ്മേളനത്തില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞത് നിഖില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല ഒറിജനല്‍ ആണെന്നും മാധ്യമങ്ങള്‍ അനാവിശ്യമായി വേട്ടയാടുകയാണെ ന്നുമായിരുന്നു. എന്നാല്‍ നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വ്വകലാശാല വ്യക്തമാക്കിയതോടെ എസ് എഫ് ഐ സംസ്ഥാന നേതൃത്വമാകെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലായി.

കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് എം കോം പ്രവേശനത്തിനായി നല്‍കിയ കലിംഗ സര്‍വ്വകലാശലയുടെ വ്യാജ സര്‍ട്ടിഫിക്ക് ഹാജരാക്കുകയായിരുന്നു. ഇക്കാര്യത്തിൽ സംശയം ഉണ്ടെന്നു കേരളാ സര്‍വ്വകലാശാല വി സി മോഹനന്‍കുന്നുമ്മല്‍ മ്പ് പറഞ്ഞിരുന്നു. വി സിയുടെ സംശയം ഇപ്പോള്‍ ശരിയായി. SFI നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജം തന്നെ.

ഇയാള്‍ക്ക് എം കോം പ്രവേശനം നല്‍കിയ കാര്യത്തില്‍ കോളജിന് ഗുരുതരമായ വീഴ്്ച വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കോളജിനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്നും ഡോ. മോഹനന്‍ കുന്നമ്മല്‍ വ്യക്തമാക്കി. കോളജ് പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പ്രിന്‍സിപ്പല്‍ നേരിട്ട് വന്ന് വീശദീകരണം നല്‍കണമെന്നും വി സി വ്യക്മാക്കി. നിഖിലിന്റെ എം കോം അഡ്മിഷന്‍ സര്‍വ്വകലാശാല റദ്ദാക്കി.