വഫ ഫിറോസിനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കൊന്ന കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെ കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നാര്‍ സബ്കളക്ടര്‍ ആയിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് ആരാധന തോന്നി ഫേസ്ബുക്കിലൂടെ രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹവുമായി സൗഹൃദത്തിലാവുന്നതെന്ന് വഫ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

അബുദാബിയില്‍ ഭര്‍ത്താവും മക്കളുമായി താമസിച്ചിരുന്ന വഫ കുറച്ചുനാളുകള്‍ക്ക് മുമ്പ് വിവാഹമോചനം നേടിയിരുന്നു. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് മോഡലു കൂടിയായ വഫയുടെ കുടുംബ വീട്. ഇവിടുത്തെ വിലാസത്തിലാണ് അപകടത്തില്‍ പെട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ വഫയ്ക്ക് ബന്ധമുണ്ടായിരുന്നത് ഉന്നത ഉദ്യോഗസ്ഥന്‍ ശ്രീറാം മാത്രമല്ലെന്നാണ് വിവരം. പല ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ട്. അടുത്തിടെ ഗള്‍ഫില്‍ പ്രതിയെ പിടികൂടാനായി എത്തിയ യുവ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുത്തത് ഇവരാണ്.

യാത്രക്കിടെ കാര്‍ താന്‍ ഓടിക്കാം എന്ന് ശ്രീറാം പറയുകയായിരുന്നെന്നും താന്‍ നിഷേധിച്ചെങ്കിലും ശ്രീറാം നിര്‍ബന്ധിച്ച് ഓടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കാറില്‍ പട്ടം മരപ്പാലത്തെ തന്റെ ഫ്‌ളാറ്റിലേക്കു പോകുകയായിരുന്നുവെന്നാണ് വഫയുടെ മൊഴിയെന്നും കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്‌ബോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി ലണ്ടനില്‍ ഉപരിപഠനത്തിലായിരുന്ന ശ്രീറാം കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തി സര്‍വേ ഡയറക്ടറുടെ ചുമതലയില്‍ പ്രവേശിച്ചത്.