പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ പ്രതികളെ പോലീസ് സാഹസികമായി പിടികൂടി

കൊട്ടാരക്കര. പെട്രോള്‍ പമ്പില്‍ അക്രമം കാട്ടിയ യുവാക്കളെ പിടികൂടാനെത്തിയ പോലീസിന് നേരെ ബോംബെറിഞ്ഞു. സംഭവത്തില്‍ പോലീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാളെ പോലീസ് അപ്പോള്‍ തന്നെ കീഴടക്കി. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇവരുടെ കാറില്‍ നിന്നും പെട്രോള്‍, തിരി, ബിയര്‍ കുപ്പികള്‍ വടിവാള്‍ എന്നിവ കണ്ടെത്തി. സംഭവത്തില്‍ റിജോമോന്‍, ഷാജഹാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികള്‍ക്കായി 15 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ് ഇവരെ കീഴടക്കിയത്. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. കൊട്ടാരക്കര പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ഇവര്‍ ജീവനക്കാരിയെ ആക്രമിക്കുകയും വടിവാള്‍ വീശുകയുമായിരുന്നു.

തുടര്‍ന്ന് വാഹനം തിരിച്ചറിഞ്ഞ പോലീസ് പ്രതികള്‍ പുനലൂരിലുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് പിന്തുടര്‍ന്ന് പോലീസ് ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു. എന്നാല്‍ കതാര്‍ ഓടിച്ച റിജോയെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. ഷാജഹാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാജഹാനെ ചൊവ്വാഴ്ച രാവിലെ കണ്ടതായി വിവരം ലഭിച്ചു. ബസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി.