അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ എന്ന് ചോദിച്ച് ആ നടൻ എന്നെ പരിഹസിച്ചു- സാന്ത്വനത്തിലെ കണ്ണൻ

അടുത്തിടെ തുടങ്ങിയ പരമ്പരയാണ് സാന്ത്വനം. ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്.അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. ‌‌‌ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം.പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞിരിക്കുകയാണ്. അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ ആദ്യ കാലങ്ങളിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വാക്കുകൾ, ഞാൻ ഒരു നടനെ പരിചയപ്പെട്ടു. നായകനായി കരിയർ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയിൽ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. ‘നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളർത്താനേ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ കാര്യം എന്താണ് എന്നു ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ പോയി കഴിഞ്ഞപ്പോൾ അയാൾ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തൻ അഭിനയിക്കാൻ നടക്കുന്നു. ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?’ എന്നായിരുന്നു ആ നടൻ കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു. കരഞ്ഞു.

ഇന്ന് സാന്ത്വനം എന്റെ ജീവിതം മാറ്റിമറിച്ചു. ആളുകൾ എന്നെ തിരിച്ചറിയുന്നു. അഭിനന്ദിക്കുന്നു. വിശേഷങ്ങൾ ചോദിക്കുന്നു. നാട്ടുകാർ എന്റെ ഫ്ലെക്സ് ഒക്കെ വച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇന്റർവ്യൂ എടുത്തു കളിക്കുമായിരുന്നു. സെലിബ്രിറ്റി ആയ എന്നോട് ആങ്കർ ആയ അവൾ ചോദ്യങ്ങൾ ചോദിക്കും. ഇന്നിപ്പോൾ എന്നെ അഭിമുഖത്തിനായി വിളിക്കുമ്പോൾ അതൊക്കെയാണ് ഓർമ വരുന്നത്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.