പെട്രോള്‍, ഷേവ് ലക്ഷദ്വീപ് ടീമുകള്‍ നിശബ്ദരായി, ബിജെപിയുടെ യുപിയിലെ വിജയത്തെക്കുറിച്ച് കൃഷ്ണകുമാര്‍

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് അഭിനന്ദനവുമായി നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

75 സീറ്റില്‍ 67 ഉം ബിജെപിക്ക് കിട്ടിയിരിക്കുകയാണെന്നും, 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സല്‍ ആണിതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സല്‍. 75 സീറ്റില്‍ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..

റിഹേഴ്സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ.. ഇലക്ഷന്‍ നടത്തുന്നതിനായി കോടികള്‍ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു..

പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ ഇവിഎമ്മിന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക്‌ ഒരായിരം നന്ദിയും..ജയ് ഹിന്ദ്