വിവാഹം എന്ന സങ്കൽപ്പം ഓവർഡേറ്റഡാണ്,പക്ഷെ ഞാൻ പ്രണയത്തിലാണ് തുറന്നുപറഞ്ഞ് ലക്ഷ്മി മേനോൻ

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ലക്ഷ്മി മേനോൻ. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. ദിലീപിന്റെ നായികയായി അവതാരം എന്ന ചിത്രത്തിലും നടി എത്തി.സിനിമകളിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് മികച്ച നർത്തകി കൂടിയായ ലക്ഷ്മി മേനോൻ.

തന്റെ വിവാഹ കാഴ്ചപ്പാടുകളെക്കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ, സിംഗിൾ ആണോ എന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.വിവാഹം എന്ന സങ്കൽപം(സ്ഥാപനം)ഓവർറേറ്റഡ് ആണ് എന്നും ലക്ഷ്മി മേനോൻ പ്രതികരിക്കുകയുണ്ടായി.എന്നാൽ തന്റെ കാമുകൻ ആരാണ് എന്ന് വ്യക്തമാക്കാൻ ലക്ഷ്മി മേനോൻ തയ്യാറായില്ല.

കുറച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി.അടുത്തിടെ തമിഴ് ബിഗ്‌ബോസ് ഷോയുടെ പുതിയ പതിപ്പിൽ നടി എത്തുമെന്ന് വാർത്തകൾ എത്തിയിരുന്നു.എന്നാൽ ഈ വാർത്തകൾക്ക് എതിരെ കടുത്ത ഭാഷയിലാണ് നടി പ്രതികരിച്ചത്.’മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാൻ തനിക്ക് താൽപര്യമില്ല.ക്യാമറക്കു മുന്നിൽ തല്ലുകൂടാൻ താൻ തയ്യാറല്ല.തനിക്ക് അത് ഇഷ്ടമല്ല എന്നാണ് ലക്ഷ്!മി മേനോൻ പറഞ്ഞത്.ബിഗ് ബോസ് പോലുള്ള ഇത്തരത്തിലുള്ള മോശം ഷോകളിൽ താൻ പങ്കെടുക്കുമെന്ന് ആരും കരുതേണ്ടെന്നും ലക്ഷ്മി മേനോൻ പറയുകയുണ്ടായി.അതേസമയം ചിലർ ലക്ഷ്മിയുടെ വാക്കുകളെ വിമർശിച്ചും രംഗത്ത് എത്തി.പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്ന് ചിലർ ചോദിച്ചു.

ഇതിനും നടി മറുപടി നൽകി.ബിഗ് ബോസ് ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും.എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്.എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ,ഞാൻ തന്നെയാണ് കഴുകുന്നത്.ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല.എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്.അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല എന്നാണ് ലക്ഷ്!മി മേനോൻ വിമർശനങ്ങൾക്ക് കൊടുത്ത മറുപടി.