പാറുക്കുട്ടി മാസ്സാണ്,അമേരിക്കയിലെത്തണമെന്നും ഡോക്ടറാകണമെന്നുമാണ് ആ​ഗ്രഹം-ശിവാനി

ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ് ശിവാനി. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കിലുക്കാം പെട്ടി പെണ്ണ് എന്നാണ് ശിവാനിയെ വിശേഷിപ്പിക്കാറ് .ചെറുപ്പത്തിൽ തന്നെ ഉപ്പുമുളകിലും എത്തിയ താരം പ്രേക്ഷകർക്ക് മുൻപിൽ തന്നെയാണ് വളർന്നു വലുതായത്. ഇപ്പോൾ എട്ടാം ക്ലാസ്സിലാണ് ശിവാനി പഠിക്കുന്നത്.

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് ശിവാനി.മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ശിവയെ ചെറുപ്പം മുതൽ ഈ മേഖലയിൽ നിർത്തുന്നത് ഇവരാണ്. ഒരു വീഡിയോയിലൂടെയാണ് ശിവാനി എന്ന കൊച്ചുമിടുക്കിയെ കേരളം നെഞ്ചേറ്റുന്നത്. കാക്കയുടെയും കുറുക്കന്റെയും കഥപറഞ്ഞെത്തിയ ശിവാനി, പിന്നീട് മുതുകാടിന്റെ സ്റ്റേജ് ഷോകളിലും, കിലുക്കം പെട്ടിയിലൂടെയും അഭിനയ രംഗത്തേക്ക് ചുവട് വച്ചത്. പഠിച്ചു വലിയ മിടുക്കിയായി അമേരിക്കയിലെത്തി ഒരു പീഡിയാട്രീഷൻ ആകണം എന്നാണ് ശിവാനിയുടെ ആ​ഗ്രഹം. അത് തന്നെയാണ് തന്റെ സ്വപ്നമെന്നും ശിവ മുൻപ് പറഞ്ഞിട്ടുണ്ട്.ഇപ്പോളിതാ തന്റെ സ്വപ്നത്തെക്കുറിച്ചും പരമ്പരയെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ശിവാനി.

വാക്കുകൾ ഇങ്ങനെ.

ഉപ്പും മുളകിലൂടെയാണ് ശിവാനിയും വലിയൊരു കുടുംബത്തിന്റെ ഭാഗമായത്. വീട്ടിലെ ഒറ്റക്കുട്ടിക്ക് സഹോദരങ്ങളെയെല്ലാം ലഭിച്ചത്. ഈ പരമ്പരയിലേക്ക് എത്തിയപ്പോഴായിരുന്നു.പാറുക്കുട്ടി വന്നതോടെയാണ് ശിവയുടെ കൊച്ചുകുട്ടി സ്ഥാനം മാറിയത്. പാറുവിനെ തനിക്കൊരുപാട് ഇഷ്ടമാണെന്ന് ശിവ പറയുന്നു. ഇടയ്ക്ക് പാറുക്കുട്ടി സെറ്റിലുണ്ടായിരുന്നില്ല. ആ ദിവസങ്ങളിൽ സമയം പോകുന്നുണ്ടായിരുന്നില്ല. ലോക് ഡൗണൊക്കെ കഴിഞ്ഞ് മാസായാണ് പാറുക്കുട്ടി തിരിച്ചെത്തിയത്. സംസാരവും പാട്ടുമൊക്കെയായി ഇപ്പോൾ രസമാണ്. പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാവും പാറുക്കുട്ടി. ഞങ്ങൾ പാടുന്ന പാട്ടുകളൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാവും.

അത് പോലെ തന്നെ നീലുവമ്മയും ബാലുവച്ഛനുമായും നല്ല അടുപ്പമുണ്ട്. വീട്ടിൽ അച്ഛനോടും അമ്മയോടും സംസാരിക്കുന്നത് പോലെ അവരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം വീട്ടിലെ കുട്ടികളായാണ് അവരെല്ലാം ഞങ്ങളെ കാണുന്നതെന്നും ശിവാനി പറയുന്നു.ബാലുവച്ഛനും നീലുവമ്മയുമാണ് തങ്ങളെ ഗൈഡ് ചെയ്ത് കൊണ്ടുപോവുന്നത്. ഉപ്പും മുളകും കുടുംബത്തിനൊപ്പം പോയിട്ടുള്ള യാത്രകളും ഏറെ സ്പഷലാണ്.