ആ മാല എന്റെ ബലമായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് ശക്തിപകരുന്നത് മനസ്സാണ്- സംയുക്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. 2002ൽ ആയിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും തമ്മിലുള്ള വിവാഹം നടന്നത്. സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന സംയുക്ത യോഗകളും കുടുംബ ജീവിതവുമായി തിരക്കിലാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ൽ ആയിരുന്നു ഇരുവർക്കുമിടയിൽ ഏക മകൻ ദക്ഷ് ധാർമിക്ക് പിറന്നത്.

ഇപ്പോളിതാ എപ്പോഴും കയ്യിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച്‌ സംയുക്ത മനസ്സ് തുറക്കുന്നു. എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു.

ആ നിറവിനെക്കുറിച്ച്‌ വിശദീകരിക്കാൻ കഴിയില്ല. പക്ഷേ, ജീവിതത്തിൽ‌ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാൻ എല്ലാം തന്നു, മനസ് നിറഞ്ഞു എന്ന്. ആ ഒരു അനുഭൂതിയില്ലേ. അതിനെയാണ് എനിക്ക് നിറവ് എന്ന് വിളിക്കാൻ ഇഷ്ടം. എല്ലാമുണ്ടായിട്ടും വീണ്ടും വീണ്ടും മനസ് സംഘർഷഭരിതമായി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പണ്ടൊക്കെ ഞാനും ഒരു പരിധിവരെ അങ്ങനെയായിരുന്നു. യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ മുതൽ മനസ് ശാന്തമാണ്. എപ്പോഴും താങ്ക്ഫുൾ ആണ്’ സംയുക്ത പറയുന്നു