നിമിഷപ്രിയ യ്ക്ക് വേണ്ടി കൈകോർക്കാം, ചർച്ചകൾ ഫലംകണ്ടൽ പിന്നെ വേണ്ടത് മനസറിഞ്ഞുള്ള സഹായം-ദീപ ജോസഫ്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുകയാണ്. എന്നാൽ മലയാളികൾ ഒന്ന് കൈകോർത്താൽ യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ആയേക്കും. നിമിഷയുടെ മോചനത്തിനായി മലയാളികളുടെ മനസറിഞ്ഞുള്ള സഹായം ആവശ്യപ്പെടുകയാണ് സുപ്രീം കോടതി അഭിഭാഷക കൂടിയായ ദീപ ജോസഫ്.

അവർ പങ്കുവെച്ച പോസ്റ്റിലെ പ്രധാന ഭാഗം ഇങ്ങനെയാണ്, ഉടനെതന്നെ പ്രേമ കുമാരി അമ്മ സാമൂവലിനൊപ്പം സന ജയിലിൽ കഴിയുന്ന മകളെ കാണാൻ പോകുന്നു. സാമൂവൽ എത്തിയാൽ ഉടനെ തന്നെ ചർച്ചകൾക്കുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതുണ്ട്. ഗോത്ര തലവന്മാരുടെ ചർച്ചയിൽ കുടുംബതെ അനുനയിപ്പിച്ചു ബ്ലഡ്‌ മണി സ്വീകരിക്കാൻ ഒരുക്കേണ്ടതുണ്ട്. ഇനിയുള്ള നാളുകൾ വളരെ നിർണായകമാണ്. കൊല്ലപ്പെട്ട ആളുടെ കുടുംബം ബ്ലഡ്‌ മണി സ്വീകരിക്കാൻ തയ്യാറായാൽ, പിന്നെ വേണ്ടത് സന്മനസുള്ളവരുടെ സഹായമാണ്.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ,

പ്രിയരേ നിമിഷ ക്ക് വേണ്ടി അവളുടെ മോചനത്തിന് വേണ്ടി ഞാൻ പ്രവർത്തിച്ചിരുന്നു എന്നറിയുന്ന പലരുടെയും ചോദ്യങ്ങൾക്കു ഉള്ള എന്റെമറുപടി സന ജയിലിലെ നിമിഷപ്രിയയെ കുറിച്ച് ഞാൻ അറിയുന്നത് 2019 ന്റെ ഒടുവിൽ ആയിരുന്നു. പിന്നീട് ഞാൻ നിമിഷയുടെ അമ്മയെ കണ്ടു പിടിച്ചു. അവരുടെ കിഴക്കംമ്പലത്തുള്ള വീട്ടിൽ എത്തി. ഭർത്താവ് ടോമിയെ കണ്ടെത്തി.. മകൾ മിഷേലിനോട് സംസാരിച്ചു.. ജയിലിൽ ആയിരിക്കുന്ന നിമിഷയോട് സംസാരിക്കാൻ തുടങ്ങി.. 2020 മാർച്ച്‌ മാസത്തോടെ DMC യിൽ ഇക്കാര്യം ചർച്ചക്ക് വന്നു.. അന്ന് ഡിഎംസി യിൽ ജസ്റ്റിസ്‌ കുര്യൻ ജോസഫ്, മുൻ രാജ്യ സഭ MP അൽഫോൻസ് കണ്ണംതാനം എന്നിവർ ഉണ്ടായിരുന്ന സമയം.. നിമിഷയുടെ മോചനത്തിന് നമുക്ക് ശ്രമിക്കാം എന്ന് വാദിച്ചത് ഞാനും ശ്രീ ജയരാജ്‌ നായരും.. പിന്നീട് ഇത് നടക്കില്ല എന്ന് മറ്റുള്ളവരും.. ഡിഎംസി ഗ്രൂപ്പ്‌ വിഭജിക്കപ്പെടാൻ ഉണ്ടായ ആദ്യ കാരണവും ഇതായിരുന്നു എങ്കിൽ അന്ന് എതിർത്ത പലരും ഇന്ന് പേരിനും പ്രശസ്തിക്കും വേണ്ടി നിമിഷ പ്രിയ കേസ് ന്റെ ഒപ്പം പത്ര മാധ്യമങ്ങളെ.. സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു.. അതിലും സന്തോഷം ഉണ്ട്.
പിന്നീട് ഞാൻ നിമിഷയിൽ നിന്നും അന്നത്തെ അവളുടെ അഭിഭാഷകൻ അബ്ദുൽ കരിമിനെ കോൺടാക്ട് ചെയ്തു. കോവിഡ് ന്റെ മൂർദ്ധന്യം.. അയാളോട് ഓരോരോ ഫയൽ ആവശ്യപ്പെട്ടു.. കോവിഡ് കാലമായതിനാൽ അയാളുടെ കയ്യിൽ രേഖകൾ എല്ലാമൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ ലാംഗ്വേജ് പ്രോബ്ലം ഉണ്ടായിരുന്നു. പിന്നെ യെമനിൽ ജോലി ചെയ്യുന്ന 2017 മുതൽ നിമിഷയുടെ മോചനത്തിന് ശ്രമിച്ചിരുന്ന സാമൂവൽ ജെറോം ഭാസ്കരൻ എന്ന തമിഴ് നാട് സ്വദേശിയെ കണ്ടെത്തിയത് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ കാരണമാക്കി..
അങ്ങനെ 2020 സെപ്റ്റംബർ ൽ നിമിഷയുടെ Appeal Court വിധി വന്നു.. ക്യാപിറ്റൽ പണിഷ്മെന്റ്.. പൊട്ടികരഞ്ഞു നിമിഷ വിളിച്ചത് ഇന്നും ഓർക്കുന്നു..
ആദ്യം ഞാനും സാമൂവലും അടങ്ങുന്ന 5 അംഗ വാട്സ്ആപ് കോർ ഗ്രൂപ്പ്‌ ഉണ്ടാക്കുന്നു. സാമൂവൽ 2020 സെപ്റ്റംബർ 20 ന് കോടതിവിധിയുടെ പകർപ്പിനും ട്രാൻസ്ലേഷനും ഉള്ള 20000 റിയാൽ സാമൂവൽ പേ ചെയ്തു.. അപ്പീലിനു ഉള്ള ഡോക്യുമെന്റ് തയ്യാറാക്കുന്നു..
2020 സെപ്റ്റംബർ അവസാനം ശ്രീ ബാബു ജോൺ എന്നെ കോൺടാക്ട് ചെയ്യുന്നു.. സേവ് നിമിഷപ്രിയ എന്നൊരു കമ്മിറ്റി ഉണ്ടാക്കാൻ താല്പര്യം ഉണ്ട്.. അതിലേക്കു സഹകരിക്കുമോ എന്ന് ചോദിക്കുന്നു.. അങ്ങനെ ഒക്ടോബർ മാസം അങ്ങനെ ഒരു ആക്ഷൻ കൗൺസിൽ രൂപപ്പെട്ടു ഞാൻ അതിന്റെ ഗ്ലോബൽ വൈസ് ചെയർ ആകുകയും ചെയ്തു/പഴയ അംബാസിഡർ മാറി അശോക് കുമാറിന് പകരം ശ്രീ ചന്ദ്ര മൗലി ആയി.. പുതിയ അറ്റോർണിയേ കേന്ദ്ര സർക്കാർ നിയമിച്ചു. ആക്ഷൻ കൗൺസിൽ പ്രവർത്തനം ഊർജിതമായി..
2021 ൽ അപ്പീൽ കോടതി വിധി ശരിവച്ചു ഹൈ കോടതി വിധി വന്നു.. സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചിലവുകൾ വഹിച്ചു സുപ്രിം കോടതിയിൽ അപ്പീൽ ഇട്ടു.. 2023 ഒക്ടോബർ ൽ സുപ്രിം കോടതി വിധിയും മരണ ശിക്ഷ ശരിവച്ചു.
എന്നാൽ ബ്ലഡ്‌ മണി യുടെ ഓപ്ഷൻ പറയാതെ പറഞ്ഞു. സാമൂവൽ ജെറോം ഭാസ്കർ ന്റെ നേതൃത്വത്തിൽ പ്രീ നേഗോഷിയേഷൻ ചർച്ച നടന്നു.. പിന്നീട് ആക്ഷൻ കൗൺസിൽ പ്രവർത്തനം നേരാം വണ്ണം ആയില്ല.. പ്രമുഖരായ ചിലർ ആക്ഷൻ കൗൺസിൽ ലീഡ് ചെയ്യുന്നു എന്ന് വാർത്ത മീഡിയയിൽ പ്രചരിച്ചു.. ചിലർ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങൾ കോടതി പ്രോസഡിങ്‌സ് പ്രശ്‌നത്തിൽ ആക്കി.
സത്യത്തിൽ നിമിഷക്ക് ക്യാപിറ്റൽ പണിഷ്മെന്റ് വിധിച്ചതു യെമൻ സുപ്രിം കോടതി 2023 ഒക്ടോബർ ആദ്യവാരം ഇനിയും ഒരു പ്രീ നേഗോഷിയേഷൻ ചർച്ച നടന്നിട്ടില്ല.. അത് നടക്കേണ്ടത് ഗോത്ര തലവന്മാർ തമ്മിലും മരിച്ച ആളിന്റെ കുടുംബവും തമ്മിലാണ്. അതിൽ ഇടപെടാൻ കഴിയുന്ന ആൾ നിമിഷയുടെ അറ്റോർണിയാണ്. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് നിമിഷയുടെ അമ്മ പവർ ഓഫ് അറ്റോർണി കൊടുത്തിട്ടുള്ള സാമൂവൽ ജെറോം ഭാസ്കരൻ ആണ്
കുടുംബവും ഗോത്ര തലവന്മാരുമായുള്ള Pre ആൻഡ് pനേഗോഷിയേഷൻ ചർച്ചകളിൽ ബ്ലഡ്‌ മണി സ്വീകരിക്കുമോ ഇല്ലയോ… സ്വീകരിക്കുമെങ്കിൽ എത്ര എന്നിങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുക. ഇവിടെ നിമിഷയുടെ അമ്മക്കോ കുടുംബത്തിനോ പുറത്തു നിന്നുള്ള മറ്റാർക്കുമോ ചർച്ചയിൽ പങ്കില്ല. മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്.
2023 ഡിസംബർ 16 ന് ഡൽഹി ഹൈകോടതിയിൽ അമ്മക്ക് പോകാൻ വിധി ഉണ്ടായ കോടതിമുറിയിൽ സുഭാഷ് ചന്ദ്രന് ഒപ്പം ഞാനും ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനോട് അമ്മക്ക് മകളെ ജയിലിൽ പോയി കാണാനുള്ള അനുമതിയും സൗകര്യവും ഏർപ്പാടാക്കാൻ വിധിച്ചിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങളും.. ആഭ്യന്തരയുദ്ധവും യുദ്ധ സമാന സാഹചര്യവും നിമിത്തം സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത് വഴി സാമൂവൽ ജെറോം ഭാസ്കർ ക്കൊപ്പം പ്രേമ കുമാരി യെമാനിൽ സന ജയിലിൽ പോയി മകളെ കാണട്ടെ എന്ന് ഹൈകോടതി വിധിച്ചു.
പിന്നീട് അമ്മയുടെ യാത്ര പേപ്പർ ശരിയാക്കുന്ന തിരക്കിൽ ആയിരുന്നു സാമൂവാലും ഞാനും. മണിക്കൂറുകൾ നീണ്ട മീറ്റിങ്ങും ചർച്ചയും MEA, Embassy.. Affidavit…. അങ്ങനെ മാസങ്ങൾ കൊണ്ട് അമ്മക്ക് പോകാനുള്ള എല്ലാ കാര്യങ്ങളും തയ്യാറാക്കി.. കേരളത്തിൽ എത്തി ഫെബ്രുവരി അവസാനം പ്രേമകുമാരി അമ്മയുമായി കൂടിക്കാഴ്ചയും നടത്തി. അവർക്കു യാത്രക്കുള്ള കരുതലും സമ്മാനിച്ചു..
ഉടനെതന്നെ പ്രേമ കുമാരി അമ്മ സാമൂവലിനൊപ്പം സന ജയിലിൽ കഴിയുന്ന മകളെ കാണാൻ പോകുന്നു.
സാമൂവൽ എത്തിയാൽ ഉടനെ തന്നെ ചർച്ചകൾക്കുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതുണ്ട്. ഗോത്ര തലവന്മാരുടെ ചർച്ചയിൽ കുടുംബതെ അനുനയിപ്പിച്ചു ബ്ലഡ്‌ മണി സ്വീകരിക്കാൻ ഒരുക്കേണ്ടതുണ്ട്.ഇനിയുള്ള നാളുകൾ വളരെ നിർണായകമാണ്. ഇതൊക്കെയാണ് ഈ നിമിഷ പ്രിയ കേസിൽ തുടക്കം മുതൽ പ്രവർത്തിച്ചു വരുന്ന
നിമിഷയോട്… അവൾ കോടതിയിൽ, ജയിലിൽ എങ്ങനെ പെരുമാറണം എന്ത് പറയണം എന്ത് ധരിക്കണം എന്ന് പോലും പറയാൻ അവളുടെ യെമൻ അഭിഭാഷകനാൽ നിയോഗിക്കപ്പെട്ട ആൾ…
നിമിഷയുടെ അമ്മ പ്രേമ കുമാരിയോട് യോട്…
ഭർത്താവ് ടോമിയോട്…
മകളോട്…
MEA യുമായി…
എംബസി ഡൽഹി..
എംബസി യെമൻ..
അംബാസിഡർ യെമൻ…
സേവ് ആക്ഷൻ കമ്മിറ്റി…
MP മാർ…
യെമനിൽ നിമിഷയുടെ കേസ് നടത്താൻ അമ്മ പവർ ഓഫ് അറ്റോർണി നൽകിയ സാമൂവൽ…എന്നിവരുമായി ഡീൽ ചെയ്യുന്ന ഒരേ ഒരാൾ എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത്…നിമിഷയുടെ മോചനം ആഗ്രഹിക്കുന്നു.. അന്ന് മുതൽ ഇന്ന് വരെ അതിനായി പ്രവർത്തിക്കുന്നു… യുസഫ് അലി സാറിന്റെ ഇടപെടലുകൾ ആശ്വാസത്തോടെ നോക്കി കാണുന്നു.. ഉമ്മൻ‌ചാണ്ടി സർ ന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നു.. ആക്ഷൻ കമ്മിറ്റിയുടെ കോർഡിനേഷൻ നന്ദിയോടെ ഓർക്കുന്നു.. മൂസ മാഷ്, ജയൻ ഇടപ്പാൾ, ശ്രീ ബാബു ജോൺ, എന്നിവർക്ക് സ്പെഷ്യൽ താങ്ക്സ്..
ഇനി എനിക്ക് പറയാനുള്ളത് ഈ സമൂഹത്തോടാണ്.. ഈ സഹോദരിയെ രക്ഷിക്കാൻ ജാതി മത ഭേദമന്യേ എല്ലാവരും കൂടെ ഉണ്ടാകണം..ഒരമ്മക്ക് മകളെ തിരികെ നൽകാൻ…ഒരു മകൾക്കു അമ്മയെ മടക്കി കൊടുക്കാൻ നമുക്ക് ഒന്നായി പ്രവർത്തിക്കണം…ഇതൊരു അപേക്ഷയാണ്…Negotiations തുടങ്ങാൻ ഫണ്ട്‌ ആവശ്യമാണ്. ദയ ധനം സ്വീകരിക്കും എന്നുറപ്പായാൽ എത്ര എന്ന് തീരുമാനിക്കപ്പെട്ടാൽ തീർച്ചയായും നമ്മുടെ കയ്യിൽ പണം ഉണ്ടാവണം…
സസ്നേഹം