പിസി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനില്‍ ആന്റണി, താന്‍ സ്ഥാനാര്‍ഥിയാകുമെന്ന ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല പിസി ജോര്‍ജ്

കോട്ടയം. പിസി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനില്‍ ആന്റണി. തനിക്ക് പകരം അനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അനില്‍ ആന്റണി വീട്ടിലെത്തി പിസി ജോര്‍ജിനെ കണ്ടത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തിയാണ് അനില്‍ പിസി ജോര്‍ജിനെ കണ്ടത്.

പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ വീജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും അല്‍പനേരം ചര്‍ച്ച നടത്തി. ബിജെപിയുടെ മുഴുവന്‍ പ്രവര്‍ത്തകരും ആത്മാര്‍ഥമായി മുന്നിലുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അനില്‍ ആന്റണി എന്ന് പറഞ്ഞാല്‍ എകെ ആണിയുടെ മകനാണ്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് പാര്‍ട്ടി തൂരുമാനമാണ്. താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ്.