തെറ്റായ ഒരു വൈബ് കിട്ടിയാൽ അപ്പോൾ അതിൽ നിന്ന് മാറി നില്ക്കും, നോ പറയുന്ന രീതികളെക്കുറിച്ച് അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം.

ഇപ്പോളിതാ തനിക്ക് വരുന്ന മോശം അപ്രോച്ചുകളോട് നോ പറയുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഹാന. ബ്യൂട്ടിഫുളായും ബ്രൂട്ടലായും നോ പറയാം. ഇല്ല എന്ന് ബ്യൂട്ടിഫുളായി പറയാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ നമുക്ക് അങ്ങനെ പറയാം. അപ്പുറത്ത് നിൽക്കുന്ന ആൾ മോശം പെർസ്പെക്ടീവിൽ അല്ല ചോദ്യം ചോദിക്കുന്നതെങ്കിൽ ഭം​ഗിയായിട്ട് താൽപര്യമില്ലെന്ന് പറയാം. അതല്ലാതെ തെറ്റായ ഒരു വൈബ് കിട്ടിയാൽ അപ്പോൾ അതിൽ നിന്ന് മാറി നിന്നാൽ അഞ്ച് മിനുട്ടോ ആ ഒരു ദിവസമോ മനസ്സിൽ എന്തോ പോലെ തോന്നാം.

പക്ഷെ ജീവിതത്തിലങ്ങോട്ട് സന്തോഷമായിരിക്കും. നമുക്ക് തെറ്റെന്ന് തോന്നിയ കാര്യം ചെയ്തില്ലെന്നതിനാൽ. പക്ഷെ ആ അ‍ഞ്ച് മിനുട്ട് അയ്യോ ഞാനെങ്ങനെ വേണ്ടായെന്ന് പറയുമെന്ന് കരുതി പറയാതിരുന്നാൽ ജീവിത കാലം മുഴുവൻ ചിലപ്പോൾ അത് ടോർച്ചർ ചെയ്ത് കൊണ്ടിരിക്കും.
നമ്മൾ ആരോടാണ് ഉത്തരം പറയേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം. അച്ഛനും അമ്മയും സഹോദരിമാരും സുഹൃത്തുക്കളുമുൾപ്പെടെ കുറച്ച് ആളുകളോടായിരിക്കും. അല്ലാതെ മറ്റാരോടും ഉത്തരം പറയേണ്ടതില്ല.

നിരുത്തരവാദപരമായ സമീപനം തനിക്കിഷ്ടമല്ല. കാര്യപ്രാപ്തിയില്ലാത്തവരെ തമാശയ്ക്ക് ഫ്രണ്ട്സായി വെച്ചേക്കാം, പക്ഷെ വർക്ക് ലെവലിൽ പറ്റില്ല. പുറത്ത് നിന്നുള്ളവരിൽ തനിക്ക് ദേഷ്യം വരുന്ന കാര്യമതാണ്. ഒരു കാര്യം ഒരാൾ ഏൽപ്പിച്ചാൽ അതേപോലെ ചെയ്യുന്നതാണ് തന്റെ രീതി

‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.