ബസ് ഡ്രൈവറുടെ അശ്രദ്ധ യാത്രക്കാരന് ദാരുണാന്ത്യം, സ്റ്റാന്റിൽ ഇരു ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു

സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ തലശ്ശേരിയിൽ യാത്രക്കാരന് ദാരുണാന്ത്യം.
സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന്  തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ദ്വാരകയിൽ എം.ജി ജയരാജ് (63) ആണ് മരിച്ചത്.   . പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻസിസി റോഡിലാണ് അപകടം. ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കുകയായിരുന്ന ബസിനെ ഇരിട്ടി ഭാഗത്തു നിന്നെത്തിയ ബസ് മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

നിയമ വിരുദ്ധമായ ഓവർ ടേക്കിങ്ങ് ആണ്‌ യാത്രക്കാരന്റെ ജീവൻ എടുത്തത്. നിർത്തിയിട്ട ബസിനും മറികടക്കാൻ ശ്രമിച്ച ബസിനും ഇടയിൽ ജയരാജ് കുടുങ്ങുകയായിരുന്നു. ഇരു ബസിന്റെയും ബോഡിക്ക് ഇടയിൽ പെട്ട് ശരീരം ചതഞ്ഞ് അരയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു