ഡോറയെ പോലെ തോന്നുന്നു, കാട്ടിൽ നിന്ന് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരം. അഹാന നായികയായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഹാന. പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്.

പ്രകൃതി മനോഹാരിത ആസ്വദിക്കുന്ന പോസ്റ്റുമായെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ താൻ ഡോറയെ പോലെയെന്ന് തോന്നുന്നുവെന്ന് അഹാന കുറിക്കുന്നു. കാടും മലയും പുഴയും നിറഞ്ഞ ദൃശ്യമനോഹാരിതയുടെ മധ്യത്തിലാണ് അഹാന ഇപ്പോൾ. അതിരപ്പള്ളിയാണ് അഹാന ഏറ്റവും ഒടുവിൽ സന്ദർശിച്ച സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ തെരഞ്ഞെടുപ്പ് ചൂട് നിറഞ്ഞപ്പോഴും അഹാന യാത്രകളുടെ തിരക്കിലായിരുന്നു.

തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ താരകുടുംബത്തിന് നേരെ സൈബർ ആക്രമണമുണ്ടായിരുന്നു. അഹാന എവിടെയായിരുന്നു? എന്തുകൊണ്ട് വോട്ടിന് വന്നില്ലെന്നായിരുന്നു ഇക്കൂട്ടർക്ക് അറിയേണ്ടിയിരുന്നത്. അഹാന ആ സമയം നാട്ടിൽ പോലുമില്ലായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ മകളുടെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. അഹാന യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. അഭ്യുഹങ്ങൾക്കും സംശയങ്ങൾക്കും കൃഷ്ണകുമാർ ഇതിലൂടെ മറുപടി നൽകിയിരിക്കുകയാണ്. ഷൂട്ടിംഗ് അല്ലായിരുന്നു, യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകൾ മുഴുവനും. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാന. ആ ചിത്രങ്ങൾ അഹാനയുടെ സോഷ്യൽ മീഡിയ പേജിലുണ്ട്.