പുറപ്പെടേണ്ടിയിരുന്നത് ഉച്ചയ്ക്ക്; പറന്നുപൊങ്ങിയത് രാവിലെ 6 മണിക്ക്; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പോയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്പ്രസാണ് യാത്രക്കാരെ അറിയിക്കാതെ നേരത്തെയാക്കിയത്.

ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രെസ് രാവിലെ 6 മണിക്ക് പുപ്പെട്ടതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. ഇതോടെ ജോലിക്ക് ജോയിൻ ചെയ്യേണ്ടതടക്കം നിരവധി യാത്രക്കാർ ദുരിതത്തിലായി. വിമാനം നേരത്തെയാക്കിയത് സംബന്ധിച്ച് മെയിൽ വഴി സന്ദേശം നൽകിയിരുന്നുവെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. എന്നാൽ ഇ-മെയിൽ സന്ദേശം ആർക്കും ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു.

എയർ ഇന്ത്യയിൽ നിന്നാദ്യമായല്ല ഇത്തരമൊരു വീഴ്ച സംഭവിക്കുന്നത്. മുൻപ് വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യ ദുബായ് വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.