എല്ലാ മതങ്ങൾക്കും ഇടം നല്കാൻ ഇന്ത്യക്ക് കഴിഞ്ഞു – സൗദിയിൽ നിന്നെത്തിയ ഇസ്ളാമിക നേതാക്കളോട് അജിത് ഡോവൽ

ഇസ്ളാമിനു ഇന്ത്യയിൽ സവിശേഷവും സുപ്രധാനവുമായ സ്ഥാനം ഉണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനിന്നിരുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ.രാജ്യത്തെ മതവിഭാഗങ്ങൾക്കിടയിൽ ഇസ്‌ലാം മതത്തിന്റെ പങ്ക് നിർണ്ണായകമാണ്‌. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസയുമായി നടത്തിയ കൂടികാഴ്ച്ചയിലാണിത് ഡോവൽ വ്യക്തമാക്കിയത്.ഇന്ത്യ ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിലാണ് ഡോവലിന്റെ പരാമർശം.

ഇസ്ളാമിലെ മിതവാദികളുടെ ആഗോള ശബ്ദവും ഇസ്ലാമിനെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള അഗാധ പണ്ഡിതനുമാണ്‌ അൽ-ഇസ എന്ന് ഡോവൽ പ്രശംസിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള “മികച്ച” ബന്ധത്തെ ഡോവൽ പുകഴ്ത്തി. സൗദി ഇന്ത്യയുടെ അടുത്ത പങ്കാളിയും സഹോദര രാജ്യവുമാണ്‌. സാംസ്കാരിക പൈതൃകത്തിലും പൊതുവായ മൂല്യങ്ങളിലും സാമ്പത്തിക ബന്ധങ്ങളിലും വേരൂന്നിയതാണ് സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിലും ഇന്ത്യ അവിശ്വസനീയമായ വൈവിധ്യങ്ങളുടെ നാടാണെന്നും ഡോവൽ തന്റെ പരാമർശത്തിൽ പറഞ്ഞു.

നൂറ്റാണ്ടുകളായി സഹവർത്തിത്വത്തിൽ നിലനിന്നിരുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും സംഗമസ്ഥാനമാണ് ഇന്ത്യ.എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യമെന്ന നിലയിൽ, മതപരവും വംശീയവും സാംസ്കാരികവുമായ സ്വത്വങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഇടം നൽകാൻ ഇന്ത്യയ്ക്ക് വിജയകരമായി കഴിഞ്ഞു എന്നും സൗദിയിൽ നിന്നെത്തിയെ മുസ്ളീം നേതാക്കളോട് ഡോവൽ പറഞ്ഞു. ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും തുല്യത ജനാധിപത്യം ഉറപ്പ് വരുത്തുന്നു.ഇന്ത്യയിൽ ഇസ്‌ലാം അഭിമാനത്തിന്റെ സവിശേഷവും പ്രധാനപ്പെട്ടതുമായ ഒരു സ്ഥാനം വഹിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള ഇന്ത്യയാണ് ഇന്ത്യ,“ അദ്ദേഹം പറഞ്ഞു