എ.കെ ജി സെന്ററിനു ബോംബെറിഞ്ഞു,ഞടുങ്ങി,ബഹുനില കെട്ടിടം കുലുങ്ങി- ഉള്ളിൽ കിടന്നുറങ്ങിയ പി.കെ ശ്രീമതി

എ.കെ ജി സെന്ററിനു നേർക്ക് ബോംബെറിഞ്ഞു. സ്കൂട്ടറിൽ എത്തിയ ആൾ ബോംബ് എറിയുകയായിരുന്നു. നിരവധി നേതാക്കൾ ഉള്ളിൽ രാത്രിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. തിരുവന്തപുരത്തേ ബഹു നിലകൾ ഉള്ള സി.പി.എം ആസ്ഥാനം ബോംബേറി ഞടുങ്ങി.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ബഹുനില കെട്ടിടം കുലുങ്ങി എന്ന് ഉള്ളിൽ കിടന്നുറങ്ങിയ പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു.സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്ഫോടനമുണ്ടായത്. എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

പിന്നിൽ കോൺഗ്രസുകാരാണ്‌ എന്ന് എം എ ബേബി പറഞ്ഞു. ഇതൊകൊണ്ടൊന്നും ഈ പാർട്ടിയെ തകർക്കാമെന്ന് കരുതണ്ടാ എന്നും അദ്ദേഹം പറഞ്ഞു. ഇ,പി ജയരാജൻ പറയുന്നത് ഇങ്ങിനെ.

“ ബോംബേറു ഉണ്ടായ ശേഷം ആദ്യമായി എത്തിയ നേതാവാണ്‌ ഞാൻ. ബോംബ് പൊട്ടിയ സ്ഥലത്തേക്ക് ഞാൻ ചെന്ന് നോക്കി. ഒരു വല്ലാത്ത വാസന. ബോംബ് കെട്ടിടത്തിന്റെ പില്ലർലാണ്‌ കൊണ്ടത്. ശക്തമായ കോൺക്രീറ്റ് ആയതിനാൽ പില്ലർ തകർന്നില്ല. അതുകൊണ്ട് തന്നെ പൊട്ടിയത് അതി ശക്തമായ ബോംബാണ്‌ എന്നാണ്‌ കരുതുന്നത്. ലക്ഷണം കണ്ടിട്ട് സ്റ്റീൽ ബോംബാണ്‌ പൊട്ടിയത്. ബോധപൂർവമുള്ള കലാപശ്രമമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ.വിജയരാഘവൻ, പി.കെ. ശ്രീമതി തുടങ്ങിയവർ എകെജി സെന്ററിലെത്തി. ബോധപൂർവമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ.വിജയരാഘവൻ പറഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രകടനം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു പ്രവർത്തകർ എകെജി സെന്ററിനു സമീപത്തേക്കെത്തിയാണ് അവിടെ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തിയത്. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.

കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പ്രവർത്തകർ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാൾ റോഡിൽ വാഹനം വളച്ചുനിർത്തി മതിലിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ഇതോടെ ഇന്ന് വയനാട്ടിൽ എത്തുന്ന വെള്ളിയാഴ്ച കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. രാഹുലിന്റെ വയനാട് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം മുൻപേയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്.