അമ്മയാകാനൊരുങ്ങി താരസുന്ദരി, നിറവയറിൽ അമല പോൾ, സംശയങ്ങളുമായി സോഷ്യൽ മീഡിയ

വിവാഹം കഴിഞ്ഞ് രണ്ട് മാസം ആവുമ്പോഴേക്കും സന്തോഷ വാർത്തയുമായി നടി അമല പോൾ. ജഗദ് ദേശായിയ്‌ക്കൊപ്പമുള്ള ഏതാനും മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അമല പോൾ ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ‘ഇപ്പോൾ നിനക്കൊപ്പം എനിക്കറിയാം വൺ പ്ലസ് വൺ ഈസ് ഈക്വൽ ടു ത്രി ആണ് എന്ന്’- എന്ന ക്യാപ്ഷനോടെയാണ് അമല പോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അമലയുടെ കുഞ്ഞു വയറിൽ കൈ വച്ചു നിൽക്കുന്ന ഫോട്ടോ ഉൾപ്പടെ മൂന്ന് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയെ അമല വിവാഹം ചെയ്യുന്നത്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.

യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

നിരവധി ആരാധകരാണ് ഫോട്ടക്ക് കമന്റുമായെത്തുന്നത്. നവംബറിൽ വിവാഹം കഴിഞ്ഞതല്ലേയുള്ളൂ, ഇത്രപെട്ടന്ന് വയറൊക്കെ വന്നോ എന്ന് ചോദിച്ചാണ് ചിലർ എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, ആദ്യം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് വിവാഹം ചെയ്തത്. അതാണല്ലോ ഇപ്പോഴത്തെ ട്രെന്റ് എന്നൊക്കെ പറഞ്ഞ് ചിലർ എത്തിയിട്ടുണ്ട്. എന്തായാലും ജഗദ് അമലയെ കൈവിട്ടില്ലല്ലോ, അവൻ ജെന്റിൽമാനാണെന്നാണ് ഒരു പക്ഷം പറയുന്നത്