പ്രതീക്ഷിച്ചത് കൊറോണ, പക്ഷെ ഡെങ്കിയിൽ ഒതുങ്ങി- അമേയ മാത്യു

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് എന്ന വെബ്‌സീരിയസിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കരിക്കിലെ ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന എപ്പിസോഡിലൂടെയാണ് അമേയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്. ഇപ്പോളിതാ തനിക്ക് ഡെങ്കി പനി പിടിപെട്ട കാര്യത്തെകുറിച്ചാണ് പറയുന്നത്. കൊറോണയാണെന്നാണ് വിചാരിച്ചതെന്നും അൽപ്പം സീരിയസായിരുന്നെന്നും താരം സോഷ്യൽ മീഡിയയിലൂടെ പറയുന്നു

കുറിപ്പിങ്ങനെ.. കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി. എന്നാണ് അമേയ കുറിപ്പ് പങ്ക് വച്ചത്.

അതേസമയം അൽപ്പം സീരിയസ് ആയിരുന്നു. ഇപ്പോൾ ഭേദമായി വരുന്നതായും താരം കമന്റുകളിലൂടെ ആരാധകരോടായി പറയുന്നു.

 

View this post on Instagram

 

കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു…???????????????? എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. ????❤️ കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !! ????

A post shared by Ameya Mathew✨ (@ameyamathew) on