വിവാദങ്ങൾക്കിടെ ‘പത്താൻ’ ന്റെ രണ്ടാമത്തെ ഗാനം പുറത്ത് ഗ്ലാമറസ് ലുക്കിൽ ദീപിക, വീഡിയോ കാണാം

ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം ‘പത്താനിലെ’ രണ്ടാമത്തെ ഗാനം കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ത്സൂമേ ജോ പത്താൻ ‘ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ വീഡിയോ ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ വൻ വിവാദം നിലനിൽക്കെയാണ് രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

രംഗാമത്തെ ഗാനത്തിന്റെ വീഡിയോയിലും അതീവ ഗ്ലാമറസായിട്ടാണ് ദീപിക എത്തിയിട്ടുള്ളത്. കുമാറിന്റെ വരികൾക്ക് വിശാലും ശേഖറും ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അർജിത് സിങ്, സുകൃതി കാക്കർ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.

സിദ്ധാർത്ഥ ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. ജോൺ എബ്രഹാം, ഡിപിൾ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണെ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നാലു വർഷത്തെ ഇടവേളക്ക്ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാണ് പത്താൻ. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.