കുറ്റവാളികളിൽ എസ് എഫ് ഐ പ്രവർത്തകർ നാല് പേരേയുള്ളൂ, അപ്പൊ ഇവരൊക്കെ ക്യാമ്പസ് ഫ്രൻ്റിൻ്റെ പ്രവർത്തകരാവും ല്ലേ?

പൂക്കോട് വെറ്റിനറി കോളജിൽ മരിച്ച സിദ്ധാർത്ഥിന്റെ മരണത്തിൽ ഇതുവരെ 11 നരഭോജികൾ പിടിയിലായി. ആർഷോയുടെ കണക്കിൽ നാല് പേർ മാത്രമേ എസ് എഫ് ഐ പ്രവർത്തകർ ഉള്ളു. അപ്പൊ ഇവരൊക്കെ നിരോധിക്കപ്പെട്ട ക്യാമ്പസ് ഫ്രൻ്റിൻ്റെ പ്രവർത്തകരാവും ല്ലേ ? ഫേസ്ബുക്ക് കുറിപ്പുമായി അനിൽ നമ്പ്വാർ.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സിദ്ധാർത്ഥൻ്റെ കൊലപാതകികളിൽ അവസാനം അറസ്റ്റിലായ രണ്ട് പേർ. എൻ ആസിഫ് ഖാനും അമീൻ അക്ബർ അലിയും.
കുറ്റവാളികളിൽ എസ് എഫ് ഐ പ്രവർത്തകർ നാല് പേരേയുള്ളൂവെന്നാണല്ലോ ആർഷോയുടെ
പ്രഖ്യാപനം.
അപ്പൊ ഇവരൊക്കെ നിരോധിക്കപ്പെട്ട
ക്യാമ്പസ് ഫ്രൻ്റിൻ്റെ പ്രവർത്തകരാവും ല്ലേ ?
ഇതുവരെ മൊത്തം 11 നരഭോജികൾ
ജയിലിലായിട്ടുണ്ട്

അതേസമയം സിദ്ധാർത്ഥിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പൂക്കോട് വെറ്റിനറി കോളജിൽ മരിച്ച സിദ്ധാർത്ഥ് മരണത്തിനു മുൻപ് നേരിട്ടത് കൊടിയ പീഡനം. കെട്ടിയിട്ടശേഷം ക്രൂരമായി മർദ്ദിച്ചു, മൂത്രവും മലിനജലവും കുടുപ്പിച്ചു. ആമാശയത്തിൽ നിന്ന് ലഭിച്ചത് കറുത്ത ദ്രാവകം. ഞെട്ടിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. രണ്ട് ദിവസത്തോളം ഭക്ഷണം കഴിച്ചിട്ടില്ല, പട്ടിണികിട്ട് മൂത്രവും മലിനജലവും കുടിപ്പിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്.

മരിച്ച ദിവസവും മർദ്ദനം നേരിട്ടു. പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പറയാത്തതെന്നും വിദ്യാർത്ഥികളുടെ മൊഴി. കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, കോളേജ് ഹോസ്റ്റലിൽ നടക്കുന്നത് ക്രൂര മർദ്ദനമുറകളെന്ന് സിദ്ധാർഥന്റെ സംസ്കാരത്തിന് എത്തിയ സഹപാഠികളിൽ ചിലർ പറഞ്ഞതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അവർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സഹിക്കാൻ പറ്റില്ല. പക്ഷേ, ആ കുട്ടികൾക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകൻ കുട്ടികൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങൾ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികൾ പേടിക്കേണ്ട കാര്യമില്ല. കാരണം ഇൗ സമൂഹം മുഴുവൻ അവർ‌ക്കൊപ്പം നിൽക്കും.

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.