വനിതാശാക്തീകരണവും, വനവാസിശാക്തികരണവുമെല്ലാം വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലാണെന്ന് നിങ്ങള്‍ എതിര്‍ക്കുന്ന പാര്‍ട്ടി ചെയ്ത് കാണിക്കുമ്പോള്‍ കരച്ചില്‍ വരിക സ്വാഭാവികമാണ്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ പെടുന്ന ദ്രൗപതിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യം ഏവരും തുറന്ന് പറയുന്നുണ്ട്. ഇതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. അത്തരക്കാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഞ്ജു പാര്‍വതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഞ്ജുവിന്റെ പ്രതികരണം.

ഒരു കാടിന്റെ മകളെ ഭാരതത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയാക്കാനും പോകുന്നു. അപ്പോഴും വാക്കില്‍ മാത്രം ഒതുങ്ങുന്ന ദളിത് സ്‌നേഹവുമായി പ്രബുദ്ധര്‍ അഖിലേന്ത്യ സെക്രട്ടറി ആവാന്‍ ആന്ധ്ര ബ്രാഹ്‌മണന്‍ സീതാറാം യെച്ചൂരി തന്നെ വേണമെന്ന വാശിയില്‍ ഉറച്ചുനില്ക്കുന്നു. വനിതാശാക്തീകരണവും,വനവാസിശാക്തികരണവുമെല്ലാം വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലാണെന്ന് നിങ്ങള്‍ എതിര്‍ക്കുന്ന പാര്‍ട്ടി ചെയ്ത് കാണിക്കുമ്പോള്‍ കരച്ചില്‍ വരിക സ്വാഭാവികമാണ്. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തഞ്ചാമത്തെ ആണ്ടില്‍ നമ്മുടെ രാഷ്ട്രത്തെ നയിക്കാന്‍ മഹാമേരു കണക്കെ തല ഉയര്‍ത്തി നില്ക്കുന്ന ഈ വനിത ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് പലതും. ചില തീരുമാനങ്ങള്‍ ചരിത്രപരമായിരിക്കും. അതു പോലെ തന്നെ ചില നിയോഗങ്ങള്‍ കാലം കാത്തു വച്ചിരിക്കുന്ന കാവ്യനീതിയുമായിരിക്കും. അത്തരത്തിലൊരു ചരിത്രപരമായ തീരുമാനമാണ് ഭാരതീയ ജനതാ പാര്‍ട്ടി മുന്നോട്ടു വച്ച പ്രസിഡന്‍ഷ്യല്‍ കാന്‍ഡിഡേറ്റ് ആയ ശ്രീമതി ദ്രൗപദി ശ്യാം ചരണ്‍ മുര്‍മു.- അഞ്ജു പാര്‍വതി കുറിച്ചു.

അഞ്ജു പാര്‍വതിയുടെ കുറിപ്പ്, പ്രതീക്ഷിച്ചിരുന്നതാണ് ഈ കരച്ചില്‍. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ കരച്ചില്‍ ഇതുവരേയ്ക്കും അടങ്ങിയിട്ടില്ല! കരച്ചിലിനൊപ്പം എടുത്തു വീശുന്ന വാദഗതികള്‍ പലതാണ്. മുസല്‍മാനായ ശ്രീ. അബ്ദുള്‍ കലാം പ്രസിഡന്റ് ആയിട്ട് ഇന്ത്യയിലെ മുസല്‍മാനെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതായോ? ദളിത് വംശജനായ ശ്രീ. രാം കോവിന്ദ് പ്രസിഡന്റ് ആയിട്ട് ഇന്ത്യയിലെ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിച്ചോ? പിന്നെന്ത് ഗുണമാണ് ദ്രൗപതി മുര്‍മു പ്രസിഡന്റ് ആയത് കൊണ്ട് ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് ഉണ്ടാവുക? ചോദിക്കുന്നത് ആരാണെന്ന് അറിയണ്ടേ? പല തവണ ബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ അവസരം ലഭിച്ചിട്ടും ഒരു ദളിതനെ പോലും മുഖ്യമന്ത്രിയാക്കാത്ത , പോളിറ്റ് ബ്യൂറോയുടെ ഏഴയലത്തു പോലും ദളിതനെ അടുപ്പിക്കാത്ത പാര്‍ട്ടിയുടെ അടിമകള്‍ ഇങ്ങനെ കരയുമ്പോള്‍ നമ്മള്‍ കരുതും ജാതിക്കും മതത്തിനും മേലെയാണ് പ്രബുദ്ധ കേരളവും അവിടുത്തെ ജനങ്ങളുമെന്ന്. ഡോ. സക്കീര്‍ ഹുസൈനും ഫക്രുദ്ദിന്‍ അലി അഹമ്മദും പ്രഥമ പൗരന്മാരായിരുന്നപ്പോള്‍ ഇല്ലാതിരുന്ന മുസ്ലിം വിക്ടിം കാര്‍ഡ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം ആയപ്പോള്‍ വന്നതിന്റെ പേരാകുന്നു പച്ചയായ അളിഞ്ഞ രാഷ്ടീയം. അന്നും ഉത്തരേന്ത്യയില്‍ ഗോവധം അനുവദനീയമായിരുന്നുവോ?

ഡോ. കെ.ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റായിട്ടിരുന്നപ്പോള്‍ എല്ലാ ദളിതര്‍ക്കും ഉന്നമനം കിട്ടിയിരുന്നുവോ? അങ്ങനെയെങ്കില്‍ മാത്രം റാം കോവിന്ദിനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ഗ്യാനി സെയില്‍ സിങ്ങ് എന്ന ആദ്യ സിഖ് പ്രസിഡന്റ് ഇന്ത്യയെ നയിക്കുമ്പോഴായിരുന്നു ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനും പിന്നീട് ഇന്ദിരാ ഗാന്ധി വധവും അതിന് ശേഷമുള്ള സിഖ് കൂട്ടക്കൊലയും. അതിനര്‍ത്ഥം സിഖുകാരനായ പ്രസിഡന്റ് സിഖ് കൂട്ടക്കൊലയ്ക്ക് മൗനാനുവാദം നല്കി എന്നാണോ? പിന്നോക്ക സമുദായക്കാരനായ, മുണ്ടയില്‍ കോരന്‍ മകന്‍ സഖാവ്. പിണറായി വിജയന്‍ ഭരിക്കുന്ന നാട്ടിലാണ് ഒരു പിടി അരി മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു കാടിന്റെ മകനെ തച്ചുടച്ച് കൊന്നത്. ഇതേ സഖാവിന് ജയ് വിളിച്ചിരുന്ന സഖാക്കന്മാരാണ് വാളയാറിലും വണ്ടിപ്പെരിയാറിലും ദളിതരായ പിഞ്ചുമേനികളില്‍ കാമം തീര്‍ത്ത് അതി നിഷ്ഠൂരമായി കെട്ടിത്തൂക്കിയത്. 20-20 പ്രവര്‍ത്തകനായ ദീപുവിനെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നത് സഖാക്കളാണ്. അങ്ങനെ എത്രയെത്ര അരുംകൊലകള്‍? നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്,വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിച്ചത് സാക്ഷാല്‍ പിണറായി സഖാവിനെതിരെ അല്ലേ? ആദിവാസികള്‍ക്കിടയില്‍ നിന്നും വന്നവര്‍ അവരെ പഠിപ്പിച്ചാല്‍ മതി. ഞങ്ങള്‍ ഗോത്രവര്‍ഗക്കാരല്ലെന്ന് പറഞ്ഞ ന്യൂനപക്ഷകാരനായ മനുഷ്യന്റെ പേര് വി. അബ്ദു റഹ്‌മാന്‍ എന്നാണ്. അദ്ദേഹം കായിക മന്ത്രിയായി ഭരിക്കുന്ന ഇടം യോഗിയുടെ ഉത്തരദേശമല്ല; പിണറായി ഭരിക്കുന്ന കേരളത്തിലാണ്.ഇടമലക്കുടിയിലെ മുതുവാന്മാര്‍ക്ക് ബോധവും വിവരവും കുറവാണെന്ന് പറഞ്ഞ മണി ആശാന്‍ സഖാക്കന്മാരുടെ ഹീറോയാണ്.

ദളിതനായ ദേവസ്വം മന്ത്രിയെന്ന ടാഗ് ലൈന്‍ ഒക്കെ കൊടുത്ത് ജാതീയതയെ പ്രമാദമായി ആഘോഷിച്ചത് ഇവിടെയാണ്. സവര്‍ണ ബ്രാഹ്‌മണിക്കല്‍ ഹെജിമണി കൊണ്ടാടുന്നുവെന്ന് ആരോപിക്കപ്പെട്ട പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും അവരോധിച്ചത് ഒരു ദലിതനെയും ഒരു പിന്നോക്കക്കാരനെയും .ഇപ്പോഴിതാ ഒരു കാടിന്റെ മകളെ ഭാരതത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയാക്കാനും പോകുന്നു. അപ്പോഴും വാക്കില്‍ മാത്രം ഒതുങ്ങുന്ന ദളിത് സ്‌നേഹവുമായി പ്രബുദ്ധര്‍ അഖിലേന്ത്യ സെക്രട്ടറി ആവാന്‍ ആന്ധ്ര ബ്രാഹ്‌മണന്‍ സീതാറാം യെച്ചൂരി തന്നെ വേണമെന്ന വാശിയില്‍ ഉറച്ചുനില്ക്കുന്നു. വനിതാശാക്തീകരണവും, വനവാസിശാക്തികരണവുമെല്ലാം വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലാണെന്ന് നിങ്ങള്‍ എതിര്‍ക്കുന്ന പാര്‍ട്ടി ചെയ്ത് കാണിക്കുമ്പോള്‍ കരച്ചില്‍ വരിക സ്വാഭാവികമാണ്. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തഞ്ചാമത്തെ ആണ്ടില്‍ നമ്മുടെ രാഷ്ട്രത്തെ നയിക്കാന്‍ മഹാമേരു കണക്കെ തല ഉയര്‍ത്തി നില്ക്കുന്ന ഈ വനിത ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് പലതും. ചില തീരുമാനങ്ങള്‍ ചരിത്രപരമായിരിക്കും. അതു പോലെ തന്നെ ചില നിയോഗങ്ങള്‍ കാലം കാത്തു വച്ചിരിക്കുന്ന കാവ്യനീതിയുമായിരിക്കും. അത്തരത്തിലൊരു ചരിത്രപരമായ തീരുമാനമാണ് ഭാരതീയ ജനതാ പാര്‍ട്ടി മുന്നോട്ടു വച്ച പ്രസിഡന്‍ഷ്യല്‍ കാന്‍ഡിഡേറ്റ് ആയ ശ്രീമതി ദ്രൗപദി ശ്യാം ചരണ്‍ മുര്‍മു .

ഇനി നിയോഗത്തിന്റെ കാര്യം. ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടിട്ടില്ലെങ്കിലും ചരിത്രത്തിന് നിഷേധിക്കാനാവാത്ത സത്യമാണ് ബ്രിട്ടീഷ് വിരുദ്ധ കലാപം ഇന്ത്യയില്‍ തുടങ്ങി വച്ചത് സന്താളുകള്‍ എന്ന ഗോത്രവര്‍ഗ്ഗക്കാരായിരുന്നുവെന്നത്. ഒരേസമയം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ പോരാടിയ ധീര ദേശാഭിമാനികളായിരുന്നു രാജ്മഹല്‍ കുന്നുകളുടെ താഴ്വരകളില്‍ ജീവിച്ചിരുന്ന സന്താളുകള്‍. എന്തായാലും അവര്‍ ചിന്തിയ ചോരയ്ക്ക് മുന്നില്‍ ബ്രിട്ടീഷ് ധാര്‍ഷ്ട്യം കുറച്ച് നാളുകള്‍ എങ്കിലും അടി പതറിയിരുന്നു. സന്താള്‍ കലാപത്തിലെ ചോരപ്പാടുകള്‍ സിരകളില്‍ ആവാഹിച്ച പിന്തുടര്‍ച്ചക്കാരില്‍ നിന്നും ഒരു വനിത ഡല്‍ഹിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ കാലുകുത്തുമ്പോള്‍ അത് കാലം കാത്തു വച്ച ചരിത്രനിയോഗമാകുന്നു.