കാവ്യ മാധവനുമായി എന്നെ താരതമ്യം ചെയ്യുന്നത് കേൾക്കുമ്പോൾ എന്തോ പോലെ- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മോഹൻലാൽ നായകനായ 12ത് മാൻ ആണ് അനുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരു തമിഴ് ചിത്രം ഉൾപ്പടെ അഞ്ചോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നാറുണ്ടെന്ന് നടി അനു സിത്താര. തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ അങ്ങനെ പറയുന്നത് താൻ അർഹിക്കുന്നില്ല എന്നാണ് അനു സിത്താര പറയുന്നത്.

പലരും പറയും താൻ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാൽ തനിക്ക് അത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും. കാവ്യ ചേച്ചി തന്നേക്കാൾ ഒരുപാട് സുന്ദരിയാണ്. ഏത് കോണിൽ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി. മാത്രമല്ല, ചെയ്തിരിക്കുന്ന വേഷങ്ങൾ ആയാലും ആർക്കും പകരം വയ്ക്കാൻ ഇല്ലാത്തതാണ്. കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല താൻ. എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം. പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങൾ, നാട്ടിൻപുറത്തുകാരി ഇമേജുള്ള റോളുകൾ തനിക്ക് കിട്ടുന്നുണ്ട്

ഒരുപക്ഷെ അതുകൊണ്ടാവാം ആളുകൾ തന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത്. തന്നോട് ഉള്ള ഇഷ്ടം കൊണ്ടോ, കാവ്യ ചേച്ചിയോടുള്ള ഇഷ്ട കൂടുതൽ ഉള്ളത് കൊണ്ടോ ആളുകൾക്ക് തോന്നുന്നതാണ് അത്. പിന്നെ ചേച്ചി കാസർകോടുകാരിയും താൻ വായനാടുകാരിയും ആണല്ലോ.