കരിക്കിലെ അർജുൻ വിവാഹിതനാകുന്നു, ആശംസകളുമായി താരങ്ങൾ

നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായ കരിക്ക് വെബ്‌സീരീസിലൂടെ പ്രേക്ഷകരുടെ പ്രീയതാരമായി മാറിയ അർജുൻ രത്തൻ വിവാഹിതനാകുന്നു. അർജുൻ തന്നെയാണ് വിവാഹവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇറ്റ്‌സ് ഒഫീഷ്യൽ എന്ന ക്യാപ്ഷനോടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്.

എലീന പടിക്കൽ, ആദിൽ ഇബ്രാഹിം, ശ്രിന്ദ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസയറിയി ച്ചെത്തിയിട്ടുള്ളത്. മാമനോടൊന്നും തോന്നല്ലേ മക്കളെ, ആശാനും പെട്ടാശാനേ, കല്യാണോ ഒക്കെ കഴിച്ചു നടന്നാൽ മതിയോ എപ്പിസോഡ് എപ്പോൾ ഇടാനാ’ തുടങ്ങിയ കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

മലയാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളർന്നു വന്ന വെബ്‌സീരീസാണ് കരിക്ക്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു കരിക്കിന്റെ വളർച്ച. ഇന്ന് ഏഴ് മില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സും അതിലേറെ ആരാധകരുമുണ്ട് കരിക്കിന്. കരിക്കിലെ മറ്റ് താരങ്ങളായ ജോർജും ലോലനും ശംഭുമെല്ലാം മലയാളികളുടെ പ്രിയതാരങ്ങളായിക്കഴിഞ്ഞു.