ഏഷ്യാനെറ്റ് ന്യൂസ്, പിവി അൻവറിന് രഹസ്യങ്ങൾ ചോർത്തി നൽകിയത് ചാനലിലെ കമ്മിക്കൂട്ടം,

പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് പേരിട്ട് മാമോദീസ മുക്കി തുടർ ഭരണം നടത്താൻ 24 മണിക്കൂറും യുദ്ധം ചെയ്ത ഏഷ്യാനെറ്റിനു ഇപ്പോൾ കിട്ടിയ പണി ഏഷ്യാനെറ്റിന്റെ ഉള്ളിൽ നിന്ന് തന്നെ എന്ന് വിവരങ്ങൾ വരുന്നു. പി വി അൻ വറിന്റെ വലത് വശത്ത് നില്ക്കുന്നത് ഏഷ്യാനെറ്റ് കണ്ണൂർ റിപോർട്ടർ സാനിയോ ആണ്‌. ഇടത് വശത്ത് ഏഷ്യാനെറ്റ് റിപോർട്ടർ സാനിയോയുടെ ഭർത്താവ് ജൂലിയസ് നികിതാസ്. ജൂലിയാസ് നികിതാസ്  C.P.M കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ P.മോഹനന്റെയും മുൻ M.L. A. കെ.കെ.ലതികയുടെ മകനുമാണ്‌. ജൂലിയസാണ് അൻവറിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.

വ്യാജ ഇന്റർവ്യൂ എടുത്ത ഏഷ്യാനെറ്റ് റിപോർട്ടർ നൗഫൽ ബിൻ യൂസഫും പി.വി അൻ വർ എം.എൽ എയുടെ സോഷ്യൽ മീഡിയ ചെയ്യുന്ന ജൂലിയാസിന്റെ ഭാര്യ സാനിയോയും ഏഷ്യാനെറ്റിന്റെ കണ്ണൂർ റിപോർട്ടർമാരാണ്‌. കഴിഞ്ഞ ആഗസ്റ്റിൽ സാനിയോ എടുത്ത ഇന്റർവ്യൂയിലെ ഒരു ഭാഗം നവംബറിൽ നൗഫൽ ചെയ്ത അന്വേഷണ പരമ്പരയിൽ ഉപയോഗിക്കുന്നു. സാനിയോയുടെ മുഖം കാണിച്ചില്ല. പകരം ആ ഇന്റർവ്യൂവിലെ ഓഡിയോ മാത്രം എടുത്ത് നൈഫൽ തന്റെ മുഖം കാണിക്കുന്നു. തുടർന്ന് സാനിയോയുടെ ഓഡിയോ തന്റെ ഇന്റർവ്യൂവിൽ ഡബ്ബ് ചെയ്ത് നൗഫൽ വിൻ യൂസഫ് കയറ്റുന്നു. ഇതിനായി ഉപയോച്ചതാവട്ടെ ചെറിയ പെൺകുട്ടിയേ അതും മുഖം കാണിച്ച്. അതായത് എല്ലാം മായവും വ്യാജവും തന്നെ ആയിരുന്നു നൗഫൽ ബിൻ യൂസഫ് നടത്തിയ ഇന്റർവ്യൂ.

വ്യാജമായി നിർമ്മിച്ച ഇന്റർവ്യൂ എന്ന് പി വി അൻവറിനു വിവരം ലഭിക്കുകയും ആയതിന്റെ റെക്കോഡിങ്ങിന്റെ കോപ്പികൾ ലഭിക്കുകയും ചെയ്തത് ഇങ്ങനെ, പ്രൊഫഷണൽ ജലസിയുടെ ഭാഗമായി സാനിയോ വ്യാജ ഇന്റർവ്യൂവിന്റെ വിവരങ്ങൾ ഭർത്താവ് ജൂലിയസ് വഴി പി വി അൻ വർ എം.എൽ എയുടെ അടുത്ത് എത്തിച്ചു എന്നാണ്‌ നിഗമനം. ഇതല്ലാതെ അൻ വറിനു ഏഷ്യാനെറ്റിനെ പിടിക്കാൻ മറ്റ് വഴികൾ ഒന്നും ഇത്ര കൃത്യവും തെളിവും സഹിതം ഇല്ല. അൻവറിന്റെ സോഷ്യൽ മീഡിയ അഡ്മിനിനിൽ ഒരാളായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനാണ് സാനിയോയുടെ ഭർത്താവ് എന്നത് കൂടി ഓർക്കണം. കിട്ടിയ ചാൻസിന് ഏഷ്യാനെറ്റിനെ കുരുക്കാൻ സിപിഎം നേതൃത്വവും തയ്യാറാവുന്നു. അങ്ങനെ ആഴ്ചകൾക്ക് മുന്നേ “പണി വരുന്നുണ്ട് അവറാച്ച” എന്ന ടാഗുമായി പി വി അൻവർ ഇറങ്ങുന്നു. പൊലീസിൽ ഒരു കേസ് അൻവർ തന്നെ കൊടുക്കുന്നു, കേസ് ഉണ്ടോ എന്ന് അൻവർ തന്നെ നിയമസഭയിൽ ചോദിക്കുന്നു, ഉണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകുന്നു… മറ്റൊരു കാര്യം ഏഷ്യാനെറ്റിന്റെ റിപോർട്ടറും മറ്റും കറ തീർന്ന കമ്യൂണിസ്റ്റാണ്‌. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പി ജയരാജനെ ജയിപ്പിക്കാൻ പ്രവർത്തിച്ച മാധ്യമ സിൻഡീകേറ്റിൽ പെട്ടയാളാണ്‌ സാനിയോ. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ പിണറായി ക്യാപ്റ്റനെ ജയിപ്പിച്ച് തുടർ ഭരണത്തിനായി അഹോരാത്രം അദ്ധ്വാനിച്ച കമ്മിയും കൂടിയാണ്‌. പഴയ കറ തീർന്ന എസ് എഫ് ഐ ക്കാരിയും. മറ്റൊരു ഗുരുതരാമായ ആരോപണം ഏഷ്യാനെറ്റിന്റെ മറ്റൊരു റിപോർട്ടർ പോപ്പുലർ ഫ്രണ്ടുമായി വളരെ അടുത്ത് ബന്ധം ഉള്ള ആളാണ്‌ എന്നതാണ്‌. പോപ്പുലർ ഫ്രണ്ട്കാരൻ എന്ന് പോലും മാധ്യമ പ്രവർത്തകർക്കിടയിൽ ഇയാളേ കുറിച്ച് അടക്കം പറച്ചിൽ ഉണ്ടായിരുന്നു.

ഒരുകാലത്ത് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ക്യാപ്റ്റൻ എന്ന പേർ നല്കിയത് തന്നെ ഈ ഏഷ്യാനെറ്റ് ആയിരുന്നു. തുടർ ഭരണം സ്ഥാപിക്കാൻ ആയിര കണക്കിനു വാർത്തകൾ ചുവപ്പിൽ ചാലിച്ച് ഇവർ ഇറക്കി. മാത്രമല്ല തിരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ ഇന്റർവ്യൂവിൽ 70 % പേരും ആഗ്രഹിക്കുന്നത് പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകണം എന്നാണ്‌ എന്നു ഫേയ്ക്ക് സർവേ പിണറായിക്കായി ഇട്ടക്കിയതും ഇതേ ചാനൽ തന്നെ ആയിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വെറും 17% വോട്ട് മാത്രം നല്കി അദ്ദേഹത്തേ പരിഹസിക്കുകയും ചെയ്തു. ഒരർഥത്തിൽ ഏഷ്യാനെറ്റ് കമ്മികളേ അധികാരത്തിൽ കയറ്റി വിതച്ചത് കൊയ്യുകയാണിപ്പോൾ. കേരളത്തിലെ 90% ചാനൽ റിപ്പോർട്ടർമാരും ഇടത് പക്ഷ അനുകൂലികളും ആണ്‌ എന്നാണ്‌ വിവരങ്ങൾ. പോപ്പുലർ ഫ്രണ്ടിനെയും ഇസ്ളാമിക തീവ്രവാദത്തേയും മയത്തിൽ കൈകാര്യം ചെയ്യാനും വൻ തോതിൽ ആളുകൾ മാധ്യമ സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറിയിട്ടുണ്ട്.ഇവരിൽ നിന്നാണ് നമ്മൾ ജനപക്ഷ വാർത്തകൾ പ്രതീക്ഷിക്കുന്നത്.