അലക്ഷ്യമായി കാര്‍ ഓടിച്ചത് ചോദ്യം ചെയ്യുവാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ അഖില്‍ കൃഷ്ണനാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരനെ കൊല്ലാന്‍ ശ്രമിച്ചതിന് ഷംനാദ്, അഖില്‍ എന്നിവരെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

അഖില്‍ കൃഷ്ണന്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രതികള്‍ ബൈക്കിന് പിന്നാലെ എത്തി ബൈക്കില്‍ കാറ് ഇടിപ്പിച്ച ശേഷം അമിത വേഗത്തില്‍ കടന്ന് കളയുകയായിരുന്നു. കാട്ടക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് അഖില്‍ കൃഷ്ണന്‍. പഴകുറ്റി ഭാഗത്ത് വെച്ചാണ് പ്രതികളുമായി അഖില്‍ തര്‍ക്കിക്കുന്നത്. തുടര്‍ന്ന് ബൈക്കിന് കുറുകെ കാര്‍നിര്‍ത്തി അഖിലിനെ കയ്യേറ്റം ചെയ്യുവനാണ് പ്രതികള്‍ ശ്രമിച്ചത്.