സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ്, ബാങ്ക് മാനേജർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

തി​രു​വ​ന​ന്ത​പു​രം: സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ് നടത്തിയ ബാങ്ക് മാനേജർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. ടതട്ടിപ്പിനിരയായയത് 20 വീ​ട്ട​മ്മ​മാ​ർ. സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വീ​ട്ട​മ്മ​മാ​ർ​ക്ക് വാ​യ്പ ത​ര​പ്പെ​ടു​ത്താ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ചെ​റി​യ​തു​റ സ്വ​ദേ​ശി ഗ്രെ​യ്സി​യാ​ണ് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വീ​ട്ട​മ്മ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ച്ച് തട്ടിപ്പ് സംഘത്തിന്റെ മു​ഖ്യ ആ​സൂ​ത്ര​ക. ഗ്രേ​സി, അ​നീ​ഷ്, അ​നു, അ​ഖി​ല, ഇ​ന്ത്യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ രാ​ജേ​ഷ് എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ് കേ​സ്.

ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഈ​ഞ്ച​ക്ക​ൽ ശാ​ഖ​യു​ടെ പ​രാ​തി​യി​ൽ ഫോ​ർ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. തട്ടിപ്പ് നടത്തി ലഭിച്ച ​തു​ക പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ അ​നീ​ഷി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​ത്. തി​രി​ച്ച​ട​വ് മു​ട​ങ്ങി അ​ക്കൗ​ണ്ടു​ക​ൾ ബാ​ങ്ക് മ​ര​വി​പ്പി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് വീ​ട്ട​മ്മ​മാ​ർ തട്ടിപ്പ് മ​ന​സ്സി​ലാ​ക്കി​യ​ത്.ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് ഗ്രേ​സി​യും സം​ഘ​വും വാ​യ്പ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്ന​ത്.

പ​ണം തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ബാ​ങ്ക്. ഇ​തോ​ടെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. ഇ​രു​പ​ത് പേ​രു​ള്ള അ​ഞ്ച് സം​ഘ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഈ​ഞ്ച​ക്ക​ൽ ശാ​ഖ​യി​ൽ നി​ന്ന്​ 25 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്​.സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ഫോ​ർ​ട്ട്​ പൊ​ലീ​സ്​ ​അ​ന്വേ​ഷ​ണം തു​ട​ങ്ങി.