ആരിഫിനെ പേടിയില്ല,മുഹമ്മദിനെ പേടി

ഗവർണറുടെ പേര് എഴുതുമ്പോൾ സഖാക്കന്മാർക്കു മുഹമ്മദ് എന്നെഴുതാൻ കൈ വിറയ്ക്കുന്നതെന്താ, ഗവർണറുടെ തന്തയുടെ വകയല്ല കേരളം എന്നെഴുതിയ പോസ്റ്ററുകളിലും ബാനറുകളിലുമൊന്നും ഗവർണറുടെ മുഴുവൻ പേരില്ല. ഗവർണർ ആരിഫ് ഖാൻ, മിസ്റ്റർ ഖാൻ എന്നൊക്കെയാണ് സംബോധന. ഗവർണറുടെ മുഴുവൻ പേര് എസ് എഫ് ഐക്ക് അറിയാത്തതല്ല. ആരിഫ് മുഹമ്മദ് ഖാനെന്നു മുഴുവൻ പേരു ചേർത്തു തന്തയ്ക്കു വിളിക്കാനൊരു ഭയം. അറിയാതെ പോലും മുഹമ്മദിന്റെ തന്തക്ക് വിളിക്കാൻ പറ്റില്ലല്ലോ. ഇതു കേരളമല്ലേ. ഈ തന്തയ്ക്കു വിളിയ്ക്കാനുള്ള ഭയത്തെ പറ്റി ഭാർഗ്ഗവറാം എഴുതിയ ഫേസ് ബ്ലോക്ക് പോസ്റ്റിൽ കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. എസ്എഫ്ഐ പിള്ളേർക്ക് വകതിരിവുണ്ട്. ഗവർണർക്കെതിരെ മുദ്രാവാക്യം എഴുതുമ്പോൾ ഗവർണറുടെ തന്തയ്‌ക്കെതിരെ വിളിയ്ക്കില്ല എന്നാണ് ഭാർഗ്ഗവറാമിന്റെ വിലയിരുത്തൽ തന്നയുമല്ല ജോസഫ് മാഷിന്റെ അനുഭവം പേടിപെടുത്തുന്നുണ്ട് .

ഭർ​ഗ്​ഗവ റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആര് പറഞ്ഞു, വകതിരിവില്ലെന്ന്?

ബഹു. കേരള ഗവർണറുടെ പേര് ആരിഫ് മുഹമ്മദ് ഖാൻ എന്നാണ്.
ഇപ്പോൾ പോസ്റ്ററുകളിലും ബാനറുകളിലും ഗവർണറുടെ തന്തയ്ക്ക് വിളി പൊലിപ്പിക്കുകയാണല്ലോ…!

മലയാളത്തിലും ഉത്തരാധുനിക ഇംഗ്ലീഷിലുമുള്ള അത്തരം “സാഹിത്യങ്ങളിൽ” എല്ലാം ഗവർണറെ അഭിസംബോധന ചെയ്യുന്നത്, “മിസ്റ്റർ ഖാൻ” എന്നും “ആരിഫ് ഖാൻ”എന്നും “സംഘി ഖാൻ” എന്നും മാത്രമാണ്.
“മുഹമ്മദ്” ശബ്ദം കാണാനേ ഇല്ല.

ഇത് കേരളമാണല്ലോ
ജോസഫ് മാഷിൻ്റെ കയ്യ് പോയ സാഹചര്യം ഓർമയിലുള്ള ഏത് വിപ്ലവസിംഹമാണ് തന്തയ്ക്ക് വിളിക്കുമ്പോൾ ഈ അതിസാഹസത്തിന് മുതിരുക…..!ക്ലാസ്സ് ടെസ്റ്റ് നടത്തുന്ന സമയത്ത് പരീക്ഷ പേപ്പറില്‍ കുത്തും കോമയും ചേര്‍ക്കുന്ന വിഭാഗത്തില്‍ (ചിഹ്നം ചേര്‍ക്കല്‍) ഈ കഥാഭാഗം തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊ. ടി ജെ ജോസഫ് ചോദ്യ പേപ്പറില്‍ ചേര്‍ത്തു. ഭ്രാന്തന്‍ എന്നതിനു പകരം മുഹമ്മദ് എന്ന പേര് നല്‍കി. ചോദ്യ പേപ്പര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രചരിപ്പിക്കുകയും തൊടുപുഴയില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട്. വിഷയം പ്രവാചക നിന്ദയാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. പള്ളിയില്‍ കുര്‍ബാന കൂടി മടങ്ങി വരുന്നതിനിടെ സ്വന്തം കുടുംബത്തിന് മുന്നിലിട്ട് ജോസഫ് മാഷുടെ കൈപ്പത്തി മത തീവ്രവാദികള്‍ വെട്ടി മാറ്റി.

സ്വയം ദൈവമായി കരുതുന്ന ഒരു ഭ്രാന്തന്‍ തന്നോടുതന്നെ നടത്തുന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കല്‍പിതകഥയില്‍ നിന്നെടുത്ത ഒരു ഖണ്ഡികയില്‍ ചിഹ്നങ്ങളിടാനുള്ളൊരു ചോദ്യം. ഭ്രാന്തന്റെ പേര് മൊഹമ്മദ്. അത് മതിയായിരുന്നു വ്രണപ്പെട്ട മതവികാരങ്ങളുടെ പേരില്‍ ജോസഫ് ആക്രമിക്കപ്പെടാന്‍ എന്നാണ് തകൂര്‍ത്ത പറഞ്ഞത്. മൂന്നു പതിറ്റാണ്ട് മുമ്പ് 1986 ഡിസംബറില്‍ ബംഗളൂരുവിലും സമാനമായ ഒരു സംഭവമുണ്ടായതായി അദ്ദേഹം പറഞ്ഞു. ‘മൊഹമ്മദ് എന്ന മണ്ടന്‍’ എന്ന പേരില്‍ ഡെക്കാന്‍ ഹെറാള്‍ഡിന്റെ ഞായറാഴ്ച്ച പതിപ്പില്‍ ഒരു കഥ പ്രസിദ്ധീകരിച്ചു.

ഒരു ദശാബ്ദം മുമ്പ് മലയാളത്തില്‍ വന്ന ഒരു ചെറുകഥയുടെ ഇംഗ്ലീഷ് തര്‍ജ്ജമയായിരുന്നു അത്. മാനസിക വൈകല്യമുള്ള, ബധിരനും മൂകനുമായ മൊഹമ്മദ് എന്ന യുവാവ് ആത്മഹത്യ ചെയ്യുന്നതായിരുന്നു കഥ. പത്രകാര്യാലയത്തിന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തീയിടുമെന്ന ഭീഷണി മുഴക്കി. പ്രസിദ്ധീകരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും പോലീസ് വെടിവെപ്പിലും 16 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസം കൊള്ളയും കൊള്ളിവെപ്പും നടന്നു. നഗരത്തില്‍ നിശാനിയമം പ്രഖ്യാപിച്ചു. മാപ്പപേക്ഷിച്ചെങ്കിലും പത്രാധിപരേയും പ്രസാധകനെയും പിടികൂടി, പിന്നീട് ജാമ്യത്തില്‍ വിട്ടു.ഇതൊക്കെ ഇങ്ങനെ മുന്നിൽ ഉള്ളപ്പോൾ വകതിരി വ് അറിയാതെ കാണിക്കില്ലെ