പി സി ജോർജ് ബിഗ് ബോസിലേക്ക്

ബിഗ് ബോസ് മലയാളം സീസൺ 3 ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണെങ്കിലും വിജയിയെ തീരുമാനിക്കാനുള്ള അവസരം ബിഗ് ബോസ് പ്രേക്ഷകർക്ക് നൽകിയിരുന്നു. ആരാണ് ഈ സീസണിലെ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

അതിനുപിന്നാലെ തന്നെ ബി​ഗ് ബോസ് സീസൺ 4നെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. നാലാം സീസണിലേക്ക് പ്രേക്ഷകർ പ്രധാനമായും പങ്കുവെക്കുന്ന പേര് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിൻറേത് ആണ്.പിസി ജോർജ് ഷോയിലേക്ക് വന്നാൽ ‘ ഒന്നാം ദിനം മുതൽ തന്നെ കണ്ടൻറ്’ ആയിരിക്കുമെന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരു രാഷ്ട്രീയക്കാരനായ അദ്ദേഹം ഒരിക്കലും ഇത്തരമൊരു ഷോയിലേക്ക് വരില്ലെന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നുണ്ട്

സിനിമ താരം ബാബുരാജിന്റെ പേരും ചിലർ പങ്കുവെക്കുന്നുണ്ട്. മിമിക്രി താരമായ ബിനു അടിമാലി, ടിക് ടോക് ഫെയിം ഹെലൻ ഓഫ് സ്ഫാർട്ട് എന്നിവരുടെ പേരുകളും ഒന്നിൽ കൂടുതൽ പേരുകൾ നിർദേശിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ നിന്നും ബിനു അടിമാലിയെ കൂടാതെ തങ്കച്ചൻ വിതുര, അസീസ് നെടുമങ്ങാട്, അനുക്കുട്ടി, തുടങ്ങിയവരുടേ പേരുകളും ചിലർ നിർദേശിക്കുന്നുണ്ട്.

നാലം സീസണിൽ അവതാരകനായി മോഹൻലാൽ എത്തില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വൈകാതെ തന്നെ ബിഗ് ബോസ് സീസൺ 4 പ്രേക്ഷകർക്ക് മുന്നിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സീസൺ 2നേക്കാളും പോപ്പുലറായിരുന്നു സീസൺ 3. കേരളത്തിൽ നിന്നും ചിത്രീകരണം ആരംഭിക്കാനുള്ള സാധ്യതയുണ്ട്. എത്രത്തോളം സാധ്യമാവുമെന്ന കാര്യത്തിലാണ് സംശയം.