മാധ്യമപ്രവർത്തകർക്ക് ഭീഷണിയുമായി ബിജെപി എംഎൽഎ

മാധ്യമ പ്രവർത്തകർക്കെതിരെ ഭീഷണിയുമായി ജമ്മു കശ്മീരിലെ ബിജെപി എംഎൽഎ ചൗധരി ലാൽ സിങ്. മാധ്യമപ്രവർത്തകർ‌ അതിരു കടക്കുകയാണെന്നും അല്ലെങ്കിൽ ഷുജാഅത്ത് ബുഖാരിയുടെ വിധി നേരിടേണ്ടി വരുമെന്നും ചൗധരി ലാൽ സിങ് പറഞ്ഞു. കത്വ സംഭവം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും എംഎല്‍എ ചൗധരി ലാൽ ആരോപിച്ചു.

കത്വ സംഭവത്തിലെ പ്രതികളെ പിന്തുണച്ചു നടത്തിയ റാലിയിൽ പങ്കെടുത്തിനെ തുടർന്ന് വനം മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നയാളാണ് ചൗധരി ലാൽ സിങ്. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ അംഗങ്ങളായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് രാജിവെച്ചിരുന്നു. സംഭവത്തില്‍ രാജ്യമൊട്ടാകെ ഇവർക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവർ‌ രാജിവെച്ചത്.