ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം

ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈനീസ് ഭരണകൂടം. ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ മേധാവി ഗാവു ഫു ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ ചൈനക്ക് ഏറെ നാണക്കേടുണ്ടാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. വാക്‌സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി മറ്റ് കൊറോണ വാക്‌സിനുകൾ ഇതിനൊപ്പം കലർത്താനാണ് നിലവിൽ ചൈന എടുത്തിരിക്കുന്ന തീരുമാനം. എന്നാൽ രാജ്യത്ത് മറ്റ് വാക്‌സിനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ് എന്നും ഗവേഷകർ പറയുന്നു.

സിനോവാക്, സിനോഫാം എന്നീ വാക്‌സിനുകളാണ് ചൈന തദ്ദേശീയമായി നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ ഗവേഷകർ വാക്‌സിന്റെ ഉപയോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തങ്ങളുടെ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനായി പാകിസ്താൻ തുർക്കി, ഹങ്കറി, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് ചൈന വാക്‌സിൻ കയറ്റിയയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ കൊറോണ വാക്‌സിനുകളായ കൊവിഷീൽഡിന്റെയും കൊവാക്‌സിന്റെ ഫലപ്രപ്തിയെക്കുറിച്ച് ചൈന ആശങ്ക അറിയിക്കുകയും അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ നിർമ്മിച്ച വാക്‌സിന് ഫലപ്രാപതിയെല്ലന്നറിയിച്ച് ചൈനീസ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.