ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റിലേക്ക് കടത്താന്‍ ശ്രമിച്ച ഗോമൂത്രം പിടിച്ചെടുത്തു

ന്യൂസലന്റിലേക്ക് കടത്താന്‍ ശ്രമിച്ച ഗോമൂത്രം പിടിച്ചെടുത്തു. ഇന്ത്യയില്‍ നിന്നും പ്രാര്‍ഥന ആവശ്യത്തിനും ശുചീകരണത്തിനും ആയി യാത്രക്കാര്‍ പ്രത്യേക കുപ്പികളില്‍ എത്തിച്ച ഗോമൂത്രമായിരുന്നു പിടിച്ചെടുത്തത്. ഇത്തരത്തില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ ഒന്നും രാജ്യത്തേക്ക് കടത്താന്‍ പാടില്ലെന്ന ന്യൂസിലന്റ് നിയമം അനുസരിച്ച് ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ പിടിച്ചെടുത്ത കുപ്പികളിലാക്കിയ ഗോ മൂത്രം ഉടനടി നശിപ്പിക്കുകയായിരുന്നു. തങ്ങളുടെ ബയോ ഡൈവേഴ്സ്റ്റിക്ക് ഭീഷണിയായതിനാലാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി

ന്യൂസലിന്റിന്റെ അന്തരാഷ്ട്ര അതിര്‍ത്തികള്‍ എല്ലാം ഇത്തരം ഉല്പന്നങ്ങള്‍ കടത്തുന്നതിനെതിരേ ജാഗ്രത പുലര്‍ത്തുകയാണ് .ബയോസെക്യൂരിറ്റി ഓഫീസര്‍മാര്‍ ആണ് ഗോമൂത്രം പിടിച്ചെടുത്തത്. മൃഗങ്ങള്‍ക്ക് വായിലും കാലിലും രോഗങ്ങള്‍ വരുത്തുന്ന അണുക്കള്‍ ഇതിലൂടെ പടരും എന്ന് അനുമാനിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഹിന്ദു പാരമ്പര്യങ്ങള്‍ പ്രകാരം ഗോമൂത്രം ഒരു ശുദ്ധീകരണ വസ്തുവായാണ് ഗോമൂത്രത്തേ കാണുന്നത്. എന്നാല്‍ തദ്ദേശീയമായ വസ്തുക്കള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവും നല്‍കുന്നു. ബയോസെക്യൂരിറ്റി റിസ്‌ക് കാരണം മൂത്രം രാജ്യത്തേക്ക് മൃഗ ഉല്പന്നങ്ങള്‍ കടത്തി വിടുന്നതല്ലെന്നും അധികൃതര്‍ പറഞ്ഞു. ന്യൂസിലന്റിലേക്ക് വരുന്നവര്‍ക്ക് കൊണ്ടുവരുന്ന സാധനങ്ങളില്‍ അനുവദനീയമായതാണോ അല്ലയോ എന്ന് സംശയം ഉണ്ടേല്‍ ആത് അധികൃതരോട് പരസ്യപ്പെടുത്തണം എന്നും സ്വയം ഡിക്ലറേഷന്‍ നടത്തണം എന്നും അറിയിച്ചു. അല്ലാത്ത പക്ഷം അധികൃതര്‍ സാധനങ്ങള്‍ പിടിച്ചെടുത്താല്‍ ശിക്ഷയും പിഴയും ഉണ്ടാവും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി