ബംഗാളിൽ ഞങ്ങൾ കാമുകനും കാമുകിയും,രസകരമായ സി.പി.എം- കോൺഗ്രസ് ബന്ധം

കേരളത്തിൽ കടിച്ച് കീറാൻ നില്ക്കുന്നവർ ഇതാ ബംഗാളിൽ കാമുകനും കാമുകിയുമായി കരങ്ങൾ കോർത്ത് നടക്കുന്നു. ബന്ധങ്ങൾ എല്ലാം പരസ്യമായി തന്നെ. എന്നാൽ വിവാഹം ഒന്നും ഉടൻ എല്ലതാനും. പറഞ്ഞുവരുന്നത് ബംഗാളിലേ സി.പി.എം കോൺഗ്രസ് ബന്ധം തന്നെ. ഇരു പാർട്ടികളും എല്ലാ മണ്ഢലത്തിലും സീറ്റു ധാരണയായി. അവരവർക്ക് പ്രസക്തിയുള്ള മണ്ഢലത്തിൽ സഹായിക്കും.

ഇതു പക്ഷേ മുന്നണിയായല്ല. എന്നാൽ ഒരു അഴകൊഴമ്പൻ ബന്ധം. അതായത് പരസ്യ ബന്ധം ഇല്ല. രഹസ്യ ബന്ധവുമല്ല. അതുകൊണ്ടാണ്‌ മുമ്പ് പറഞ്ഞത് കാമുകി കാമുക ബന്ധം എന്ന്.