ഡൽഹിയിൽ കോവിഡ് ബാധിതർ ആറു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 19,148 പേർക്ക് രോഗബാധ, 434 മരണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 20000ത്തോളം പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 19,148 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 434 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

രാജ്യത്ത് 6,04,641 കോവിഡ് ബാധിതരാണ് ഉളളത്. ഇതിൽ 2,26,947 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 3,59,859 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ 17,834 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ 3,882 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 94,882 ആയി.ഇന്നലെ 63 പേരാണ് മരിച്ചത്. മൊത്തം മരണ സംഖ്യ 1,264ആയി.

ചെന്നൈയിൽ മാത്രം ഇന്നലെ 2,182 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 60,533 ആയി.മരിച്ച 63 പേർ 42 മരണങ്ങളും ചെന്നൈയിലാണ്.ബുധനാഴ്ച രോഗം ബാധിച്ചവരിൽ 75 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.