ജീവന് ഭീഷണിയുണ്ടെന്ന് സാക്ഷി ധോണി; തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്കിന് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചു. ജീവന് ഭീഷണിയുള്ളതിനാല്‍ തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് നല്‍കണമെന്നാണ് റാഞ്ചി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.

കൂടുതല്‍ സമയവും വീട്ടില്‍ തനിച്ചാണെന്നും സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതലും തനിച്ചാണ് യാത്രചെയ്യാറുള്ളതെന്നും അതിനാല്‍ സ്വയരക്ഷക്കായി പിസ്റ്റളോ, റിവോള്‍വറോ കൈവശം വെക്കാനുള്ള ലൈസന്‍സ് അനുവദിക്കണമെന്നാണ് സാക്ഷിയുടെ അപേക്ഷ.