അച്ഛൻ അലോപ്പതി മരുന്ന് കഴിക്കാൻ തയ്യാറല്ല, തുപ്പാൻ ശ്രമിക്കും- ധ്യാൻ ശ്രീനിവാസൻ

നടനും നിർമ്മാതാവുമായ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതിയുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോളിതാ അച്ഛനെക്കുറിച്ച് പറയുകയാണ് ധ്യാൻ. അച്ഛന് അലോപ്പതിയിൽ താൽപര്യമില്ലെങ്കിലും നിർബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാൻ പറഞ്ഞു.

വാക്കുകൾ, അച്ഛന്റെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതിയുണ്ട്. സ്‌ട്രോക്ക് വന്നിരുന്നു. അതേ തുടർന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോൾ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്, ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയിൽ താൽപര്യമില്ല. ഞങ്ങൾ അച്ഛന്റെ വായിൽ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’
ചിലപ്പോൾ തുപ്പാൻ ശ്രമിക്കും. ശരിക്കും പറഞ്ഞാൽ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാൻ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’