ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തു

മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ ഈ മാസം 28 വരെ കോഴിക്കോട് ജെഎഫ്എംസി I കോടതിറിമാന്‍റ് ചെയ്തു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹാന മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി ഇന്നലെ രാത്രി ഭർത്താവ് സജാദിന്‍റെ അറസ്റ്റ് ചേവായൂർ പൊലീസ് രേഖപ്പെടുത്തി.