കെഎസ്ആര്‍ടിസി; കോഴിക്കോട് ഡീസല്‍ പ്രതിസന്ധി

കോഴിക്കോട് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിൽ നിലവിൽ പ്രതിസന്ധിയിലാണ്.

നാളെ നടക്കാനുള്ള സര്‍വീസുകളെ ഇത് സാരമായി ബാധിച്ചേക്കാം. ഡീസല്‍ ബില്ലിൻറെ അടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.