സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രിയദര്‍ശന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

മോഹന്‍ലാല്‍ നായകനായി എത്തിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് പുറത്തെത്തിയ അവസാന ചിത്രം. കഴിഞ്ഞ മാസം തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും പുറത്തെത്തിയിരുന്നു.

‘ചിത്രം പൂര്‍ത്തിയാക്കിയ ശേഷം, ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ രണ്ടര വര്‍ഷത്തോളം കാത്തിരുന്നു. നാല് വര്‍ഷം മുമ്പാണ് ഞാന്‍ ഈ സിനിമയുടെ ജോലി തുടങ്ങിയത്. ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നി. ലോകത്ത് ഒരു സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാവില്ല. ചിലര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. അഭിനന്ദനം എപ്പോഴും ആത്മനിഷ്ഠമാണ്. ഒരാള്‍ക്ക് നല്ലത് മറ്റൊരാള്‍ക്ക് നല്ലതായിരിക്കില്ല. ഇക്കാലത്ത്, നമ്മള്‍ ചെയ്ത തെറ്റുകള്‍ എന്തൊക്കെയാണെന്ന് പറയാന്‍ എല്ലാവര്‍ക്കും കഴിയും,” പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.