പഴയ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി, രാജകുമാരിയോ പോലെയുണ്ടെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ജനുവരി 14 നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ, മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ

ഇപ്പോഴിതാ തന്റെ ബാല്യകാല ചിത്രം പുറത്ത് വിട്ടിരുക്കുകയാണ് താരം. ഒരു രാജകുമാരിയെ പോലെ കീരിടം ഒക്കെ വെച്ച് ഒരുങ്ങി ഇരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു പുറത്ത് വിട്ടത്. ‘ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന്’ അതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകർ. ചെറുപ്പത്തിലെ സുന്ദരിയായിരുന്നെന്നാണ് ആരാധകർ പറയുന്നത്


2002 ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018 ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.