വൃത്തികെട്ട അപവാദ പ്രചാരണങ്ങള്‍ മറ്റുള്ളവരെ പറ്റി നടത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ കുടുംബം മുഴുവന്‍ ദുഖിക്കേണ്ടിവരും, ദിയ സന പറയുന്നു

മുന്‍ ബിഗ്‌ബോസ് മലയാളം മത്സരാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ദിയ സന മലയാളികള്‍ക്ക് സുപരിചിതയാണ്. സമകാലിക വിഷയങ്ങളില്‍ പ്രതികരിച്ച് പലപ്പോഴും ദിയ സന രംഗത്ത് എത്താറുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. ഇപ്പോള്‍ ഫേസ്ബുക്കില്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈലുകള്‍ക്കും, ഭാര്യയെ ടൂളാക്കി സമൂഹത്തില്‍ അറിയപ്പെടുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നവര്‍ക്കും എതിരെയാണ് ദിയയുടെ കുറിപ്പ്. ഇത്തരക്കാര്‍ കരുതിയിരുന്നോളാനും നിങ്ങളുടെ കളിക്ക് ഇനി ദിവസങ്ങള്‍ മാത്രമേ ആയുസുള്ളൂ എന്നും ദിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ദിയ സനയുടെ കുറിപ്പ്, ഈ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ഒക്കെ ജീവിതം ഉണ്ടാക്കിയെടുക്കുന്നത് എവിടെയോ ഉള്ള ഒരു പണിയുമില്ലാത്ത ചില ഫേസ്ബുകോളികള്‍ക് കേറി ഞെരങ്ങി എന്നെ വെച്ച് ഉണ്ടാക്കാനല്ല… അത്‌കൊണ്ട് ഇനി സൂക്ഷിച്ചില്ലെങ്കില്‍ വിവരം അറിയും… ഒരു മനുഷ്യന്‍ സൊസൈറ്റിയില്‍ നിന്നും അനുഭവിക്കുന്ന പീഡനങ്ങള്‍ എന്നും നേരിട്ട് ജീവിക്കണം എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി പാടാണ്.. ഈ ഫേസ്ബുക് ഫേക്ക് ഓളികളും, ചില ഭാര്യമാരെ ടൂളാക്കി, സമൂഹത്തില്‍ അറിയപ്പെടുന്ന പ്രത്യേകിച്ചു സ്ത്രീകളെ മാത്രം ഫോകസ് ചെയ്ത് ഇറങ്ങുന്നവരെ പേര് പറഞ് അപ്പനും സുഭദ്രേ കളിക്കുന്ന കളിക്ക് ഇനി ദിവസങ്ങളെ ഉള്ളൂ.

NB: ഏതെങ്കിലും ആളുകള്‍ കാണിച്ചു കൂട്ടുന്ന പോലെ വൃത്തികെട്ട അപവാദ പ്രചാരണങ്ങള്‍ മറ്റുള്ളവരെ പറ്റി നടത്തുന്നവര്‍ സൂക്ഷിക്കുക… നാളെ നിങ്ങളുടെ കുടുംബം മുഴുവന്‍ ദുഖിക്കേണ്ടിവരും.