സാബു സോമനു ബൈജു രാജുവിന്റെ ഗതി വരരുതേ, മക്കളേ കാണിക്കാൻ വിളിച്ച് വരുത്തി 30 ഗുണ്ടകളേ കൊണ്ട് തല്ലി, പാസ്പോർട്ടും നശിപ്പിച്ചു

പ്രവാസ ലോകത്തിന് തീരാ വേദനയായി ഇനി ഒരു ദുരന്തം ഉണ്ടാകുന്നത് തടയാൻ ഖത്തറിൽ നിന്നുള്ള സാബു സോമൻ എന്ന യുവാവിന്റെ അതി ദാരുണമായ അവസ്ഥ പങ്കുവയ്ക്കുകയാണ്‌ കർമ്മ ന്യൂസ്. 87 ലക്ഷവും, 110 പവൻ സ്വർണ്ണവും ആയി സാബു സോമന്റെ ഭാര്യ ഇദ്ദേഹത്തേ ഉപേക്ഷിച്ച് പോയി. സാബു സോമനു ഈ യുവതിയിൽ 2 കുട്ടികൾ ഉണ്ട്. ഇപ്പോൾ ഖത്തറിൽ സാബുവിനു പണിയും പോയി ജീവിക്കാൻ നിവർത്തിയില്ലാതെ അലയുകയാണ്‌.

സാബു സോമന്റെ പ്രശ്നം ഗുരുതരമാണ്‌. നാട്ടിലേക്ക് വരാൻ ആകുന്നില്ല. നാട്ടിലേക്ക് വന്നാൽ ഭാര്യ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലായിടത്തും കേസും വാറണ്ടും ആക്കി വയ്ച്ചിരിക്കുന്നു. സ്ത്രീ നിയമങ്ങൾ ഉപയോഗിച്ച് നാട്ടിൽ കാലുകുത്താൻ ആകാത്ത വിധം സാബുവിന്റെ ഭാര്യ ഇയാളേ കേരളത്തിൽ കാലുകുത്താൻ ആകാത്ത വിധം പൂട്ടിയിരിക്കുന്നു.

87 പവനും 110 പവനും പോയത് മാത്രമല്ല സാബു ഗൾഫിൽ ഉണ്ടാക്കിയ സമ്പാദ്യവും ഭാര്യ കൊണ്ടുപോയി. പാവപ്പെട്ട വീട്ടിൽ നിന്നും പാചകം ചെയ്യാൻ പാത്രങ്ങൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ ആണ്‌ ആ പെൺകുട്ടിയേ ഇഷ്ടം തോന്നി സാബു കല്യാണം കഴിക്കുന്നത്. പിന്നീട് ആ വീട്ടുകാരേ സഹായിച്ച് രക്ഷപെടുത്തി.

ഭാര്യയേ ഖത്തറിലേക്ക് കൊണ്ടുവന്നു. പ്ളാനിങ്ങ് എഞ്ച്നീയർ ആയ സാബു ഇതേ ജോലി ഭാര്യക്കും കിട്ടാൻ ഖത്തറിൽ കൊണ്ടുവന്ന് അവളേ പഠിപ്പിച്ച് ജോലിയും വാങ്ങി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ ഭാര്യ ഇയാളേ ഉപേക്ഷിച്ചു. അവധിക്ക് നാട്ടിൽ വന്നപ്പോൾ സ്നേഹ നിധിയായ 2 കുട്ടികളേ കാണിക്കാം എന്ന് ഭാര്യ വീട്ടുകാർ വിളിപ്പിച്ച് വരുത്തി മക്കളേ കാണാൻ എത്തിയ സാബുദിനെ 30ഓളം പേരേ വയ്ച്ച് തല്ലി. അടിച്ച് വീഴ്ത്തി മൃതപ്രായനാക്കി.

തുടർന്ന് സാബുവിന്റെ ബാഗിലേ പാസ്പോർട്ട് എടുത്ത് നശിപ്പിച്ചു. പിന്നീട് കരുനാഗപ്പള്ളി സി.ഐ ഈ യുവാവിന്റെ ദയനീയ അവസ്ഥ കണ്ട് ഒരാഴ്ച്ചക്കുള്ളിൽ പുതിയ പാസ്പോർട്ടു എടുത്ത് നല്കിയാണ്‌ ഖത്തറിലേക്ക് മടങ്ങിയത്. ഇപ്പോൾ ഖത്തറിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ പ്ളാനിങ്ങ് എഞ്ചീനീയർ ആയി സൂപ്പറായി ജോലി ചെയ്യുന്നു. മക്കൾ ഭാര്യ വീട്ടുകാരുടെ കസ്റ്റഡിയിൽ നാട്ടിൽ. ജോലി ഇല്ലാതെ സാബു ഇപ്പോൾ ഖത്തറിൽ നരകിക്കുന്നു.
സമ്പൂണ്ണ വീഡിയോ ന്യൂസ് സ്റ്റോറി കാണുക