കെകെ രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്; കേസ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഭീഷണി

കോഴിക്കോട്. ഭരണം പോയാലും തരക്കേടില്ല ഞങ്ങള്‍ അത് ചെയ്തിരിക്കും പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്നും പയ്യന്നൂര്‍ സഖാക്കളുടെ ഭീഷണിക്കത്ത് കെകെ രമ എംഎല്‍എയ്ക്ക്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ കെകെ രമ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചത്‌. സെക്രട്ടറിയേറ്റിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. ഭീഷണി കത്ത് ലഭിച്ചതോടെ കെകെ രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. കേസ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് കത്തില്‍ പറയുന്നു. എടീ രമേ എന്ന് അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്.

ഇത് കെകെ രമയ്ക്കുള്ള അവസാന താക്കീതാണെന്നും കൈയ്യും കാലും ഒടിഞ്ഞുവെന്ന് പറഞ്ഞ് സഹതാപം പിടിച്ച് പറ്റുവാന്‍ ശ്രമിക്കുകയല്ലെ എന്നും കത്തില്‍ ചോദിക്കുന്നു. മാര്‍ച്ച് 20 എന്ന തീയതിയിലാണ് കത്ത് ലഭിച്ചത്. കേസ് പിന്‍വലിച്ച് മാപ്പ് പറയുക. ഒരുമാസത്തെ അവധി തരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. അടുത്ത 20-ാം തീയതിക്കുള്ളില്‍ ഞങ്ങള്‍ ഒരു തീരുമാനം നടപ്പാക്കുമെന്നും കത്തില്‍ പറയുന്നു.

പറഞ്ഞാല്‍ പറയുന്നത് പോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടെത് എന്ന് നിനക്ക് നല്ലത് പോലെ അറിയാമല്ലോ ഭരണം പോയാലും തരക്കേടില്ല ഞങ്ങള്‍ അത് ചെയ്യുമെന്നും കത്തില്‍ കെകെ രമ എംഎല്‍എയെ ഭീഷണിപ്പെടുത്തുന്നു. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ മുമ്പും കെകെ രമയെ ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചിരുന്നു. അന്നും എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.