ഡോ ബി ആർ ഷെട്ടി അഭിമുഖം- 2, പ്രശാന്ത് മാങ്ങാട് പ്രമോദ് മാങ്ങാട് കള്ളന്മാർ, ഗൾഫിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്

താൻ കഷ്ടപ്പെട്ടുണ്ടാക്കിയ 1 ലക്ഷം കോടിയോളം വരുന്ന ബിസിനസ് സാമ്രാജ്യം തകർത്തതിനു പിന്നിൽ കേരളത്തിലെ പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മാങ്ങാട് പ്രമോദ് മാങ്ങാട് എന്നിവരാണെന്ന് വീണ്ടും വ്യക്തമാക്കി ഡോ ബി ആർ ഷെട്ടി. പാലക്കാട് നെന്മാറ സ്വദേശികളായ ഇവർ കള്ളന്മാരായിരുന്നു എന്ന് കർമ്മ ന്യൂസിനു അനുവദിച്ച അഭിമുഖത്തിൽ ബി ആർ ഷെട്ടി വിശദീകരിച്ചു. അവർ കള്ളന്മാരാണ്, ഒരുപാടു വ്യാജ രേഖകൾ കെട്ടിച്ചമച്ചു. പാലക്കാട് ആശുപത്രി പണിയാൻ പ്രശാന്ത് മാങ്ങാട് എന്റെ പണം ആണ്‌ ഉപയോഗിച്ചത്. ഞാൻ പറഞ്ഞിട്ടായിരുന്നു ആശുപത്രി പണിതതും. എന്റെ ബിസിനസ് തകർന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടുത്ത് പോയി ഞാൻ സംസാരിക്കില്ല. കാരണം യു എ ഇയിൽ ഇന്ത്യക്കാർ തന്നെ എന്നെ ചതിച്ചു എന്ന് നരേന്ദ്ര മോദിയോട് പറയാൻ എനിക്ക് നാണക്കേടാണ്‌.

ബാങ്ക് ലോണിന്റെ പിഴയായി 250 മില്യൺ ഒപ്പിട്ടു കൊടുത്തിട്ടാണ് താൻ ഫെബ്രുവരി 4ആം തീയതി ഇന്ത്യയിലേക്ക് തിരികെ വന്നത്. തൻ്റെ കമ്പനി നന്നായി പോകുന്നത് കൊണ്ടും, താൻ പ്രശാന്തിനെ വിശ്വസിച്ചതും കൊണ്ടാണ് താൻ ബാങ്ക് ഗ്യാരണ്ടി ഒപ്പിട്ടു നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക തിരിമറി മാത്രമല്ല, താൻ കയ്‌റോവിൽ ആയിരുന്ന സമയത്തു തൻ്റെ വ്യാജ ഒപ്പിട്ടു അഹമ്മദാബാദിൽ അവർ ബാങ്ക് അക്കൗണ്ട് തുറന്നു. യു എ ഇ യിലെ മറ്റൊരു വ്യവസായി ആയിരുന്ന സുനിലൻ ബാലൻറെ കമ്പനി പ്രശാന്ത് വാങ്ങിയതും വ്യാജ രേഖകളും വ്യാജ ഒപ്പും നിര്മിച്ചായിരുന്നു. ഇത് മാത്രമല്ല, പല ക്രമക്കേടുകളും വ്യാജ രേഖകൾ ഉപയോഗിച്ച് പ്രശാന്ത് അടങ്ങിയ ടീം നടത്തി. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ ബുദ്ധിമുട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ ബാംഗ്ലൂരിൽ തിരികെ എത്തിയ തനിക്കു സഹോദരന്റെ മരണത്തെ തുടർന്നും, കോവിഡ് മൂലമുണ്ടായ ലോക്കഡോൺ കാരണവും ഇന്ത്യയിൽ തന്നെ തുടരേണ്ടി വന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ യു എ ഇ യിലേക്ക് തിരികെ പോകാനായി എയർപോർട്ടിൽ എത്തിയ തന്നെ ബാങ്കിന്റെ ‘നോ എക്സിറ്റ്’ ഉണ്ട് എന്ന് പറഞ്ഞു തടയുകയായിരുന്നു. യു എ ഇ യിൽ ഇവർ നടത്തിയ എല്ലാ സാമ്പത്തിക തിരിമറികളുടെയും രേഖകൾ തന്റെ കൈയിൽ ഉണ്ട്. താൻ ഒരു തെറ്റും ചെയ്യ്തിട്ടില്ല, അത് കാരണം തന്നെ തനിക്കു യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല, തൻ്റെ നിരപരാധിത്വം താൻ തെളിയിക്കും എന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ ഏറ്റവും വലിയ വിഷമം തൻറെ സ്ഥാപനങ്ങളിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഏകദേശം അര ലക്ഷത്തോളം പേരുടെ ജോലി നഷ്ടമായി എന്നതാണ് .ആരോഗ്യ മേഖലയിൽ സമഗ്ര വികസനം കൊണ്ട് വരണമെന്നാണ് തന്റെ ആഗ്രഹം. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും, പട്ടണങ്ങളും, ഗ്രാമമേഖലയും, ആദിവാസി മേഖലയും കോർത്തിണക്കി ആശുപത്രികൾ ഉണ്ടാക്കണം . സ്വത്തിന്റെ 50 ശതമാനത്തോളം ബില് ഗേറ്റ്സ് ഫൌണ്ടേഷൻറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ഹോർമോൺ ചേഞ്ച് മൂലമുണ്ടാകുന്ന അസുഖങ്ങളുടെ വിദഗ്ദ്ധ പഠനത്തിന് വേണ്ടിയും സ്വത്തുക്കളുടെ ഭാഗം നീക്കി വെച്ചിട്ടുണ്ട്.

തനിക്കു ലോകം മുഴുവൻ സുഹൃത്തകൾ ഉണ്ട്. പക്ഷെ അവർക്കു തന്നെ സഹായിക്കാനാവില്ല, കാരണം തൻ്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. ഒരു മലയാളി ചതിച്ചതു കൊണ്ട് എല്ലാപേരും അങ്ങനെയാവില്ല എന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോൾ അനുഭവിക്കുന്നത് തന്റെ തന്നെ കർമഫലമാണ്. തനിക്കു വിശ്വവേശരയ്യ നൽകിയ ‘ഭാരതര്തന’ അവാർഡ് ലഭിച്ചു. വളരെ ചുരുക്കം പേർക്ക് ലഭിക്കുന്ന ബഹുമതി ആണത്. തൻ്റെ സഹോദരങ്ങളുടെ മുന്നിൽ താൻ ആ അവാർഡ് സ്വീകരിച്ചു, ജീവിതത്തിലെ വലിയൊരു ബഹുമതി ആയി അതിനെ കാണുന്നു.

പ്രശാന്ത് മാങ്ങാട് പ്രമോദ് മാങ്ങാട് കള്ളന്മാർ, പാലക്കാട്ടേ 1000 കോടിയുടെ ആശുപത്രി എന്റെ പണം കൊണ്ട് പണിതത്